നയന്‍താരയ്ക്ക് ഇതൊരു വെല്ലുവിളി ആയിരിക്കും! വരാനിരിക്കുന്ന വമ്പന്‍ ചിത്രത്തെ കുറിച്ച് റിപ്പോർട്ട്

ഓരോ സിനിമകള്‍ കഴിയുംതോറും തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി മലയാളത്തിലും അഭിനയിച്ചിരുന്നു. ഓണത്തിന് റിലീസിനെത്തിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് നയന്‍സ് വീണ്ടുമെത്തിയത്. എന്നാല്‍ തമിഴില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം വന്നിരിക്കുകയാണ്.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

നെട്രികണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്. നയന്‍സിന്റെ കാമുകനും നടനുമായ വിഘ്‌നേശ് ശിവനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും ഷൂട്ടിംഗ് ആരംഭിച്ച സിനിമയിലൂടെ നയന്‍താര വിസ്മയിപ്പിക്കാനുള്ള വരവാണെന്നാണ് അറിയാന്‍ കഴിയുന്നത്. പലവിധ സവിശേഷതകള്‍ കൊണ്ട് നിറഞ്ഞായിരിക്കും നെട്രികണ്‍.

 നയന്‍സിന്റെ സിനിമ

വിഘ്‌നേശ് ശിവന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍താര നായികയായി അഭിനയിക്കുകയാണ്. നെട്രികണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മിലിന്ദ് റാവൂ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയായിരിക്കും നയന്‍സ് അവതരിപ്പിക്കുക എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നത്. അന്ധര്‍ക്ക് വായിക്കാനുള്ള അക്ഷരലിപിയാണ് ടൈറ്റില്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.

 നയന്‍സിന്റെ സിനിമ

പോലീസുകാരിയായ നായികയ്ക്ക് ഒരു റോഡ് ആക്‌സിഡന്റിലൂടെ കാഴ്ച നഷ്ടപ്പെടുന്നു. എന്നാല്‍ നായികയുടെ ബുദ്ധിപരമായ കഴിവുകളിലൂടെ കാഴ്ച ഇല്ലെങ്കിലും കേസുകള്‍ തെളിയിക്കാന്‍ സാധിക്കുന്നു. ഈ സിനിമയിലെ കൊലപാതകം അന്വേഷിക്കുന്നതും അങ്ങനെയാണ്. ഇതൊരു കൊറിയന്‍ പടത്തിന്റെ കഥയാണെന്നും അത് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതാണെന്നുമാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തിലെ കഥാപാത്രം നയന്‍സിന് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് അറിയുന്നത്.

 നയന്‍സിന്റെ സിനിമ

1981 ല്‍ നെട്രിക്കണ്ണ് (മൂന്നാം കണ്ണ്) എന്ന പേരില്‍ രജനികാന്തിന്റെ ഒരു സിനിമ പുറത്ത് ഇറങ്ങിയിരുന്നു. അതേ പേരില്‍ തന്നെയാണ് മറ്റൊരു സിനിമ കൂടി തമിഴില്‍ വരാന്‍ പോവുന്നത്. മിലിന്ദ് ഒരുക്കുന്നത് ആകാംഷ നിറഞ്ഞതും ത്രില്ലടിപ്പിക്കുന്ന സിനിമയാണെന്നാണ് സൂചനകള്‍. അതേ സമയം പേര് സൂചിപ്പിക്കുന്നത് പോലെ ശിവന്റെ മൂന്നാം കണ്ണുപോലെ പ്രേക്ഷകര്‍ക്ക് സംപ്രീതി നല്‍കുന്ന കഥയും കഥാപാത്രവുമായിരിക്കും.

നയന്‍സിന്റെ സിനിമ

സെപ്റ്റംബര്‍ പതിനഞ്ചിനായിരുന്നു നെട്രിക്കണ്ണ് ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തില്‍ നയന്‍താര തന്നെയായിരിക്കും പ്രധാന ആകര്‍ഷണം. കാര്‍ത്തിക് എന്‍ ഗണേഷ് ക്യാമറ കൈകാര്യം ചെയ്യും. ഗീരിഷ് സംഗീതം ഒരുക്കും. നിലവില്‍ ഇളയദളപതി വിജയിയ്‌ക്കൊപ്പം ബിഗില്‍ എന്ന തമിഴ് സിനിമയിലും തെലുങ്കില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളുടെയും തിരക്കിലാണ് നയന്‍സ്. ദീപവലി, ഗാന്ധിജയന്തി എന്നിങ്ങനെയുള്ള അവധി ദിവസങ്ങള്‍ ലക്ഷ്യമാക്കി ആയിരിക്കും സിനിമയുടെ റിലീസ്.

 നയന്‍സിന്റെ സിനിമ

ഇത് മാത്രമല്ല സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം നയന്‍താര അഭിനയിക്കുന്നുണ്ട്. പോലീസ് ഓഫീസറുടെ വേഷത്തില്‍ രജനികാന്ത് അഭിനയിക്കുന്ന ദര്‍ബാറിലാണ് നായികയായി നടി എത്തുന്നത്. ഈ മൂന്ന് സിനിമകള്‍ അല്ലാതെ തെന്നിന്ത്യയില്‍ നിന്നും നയന്‍സ് കൂടുതല്‍ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ലെന്നാണ് അറിയുന്നത്. ഇതിന് ശേഷം വലിയ ചിത്രങ്ങളാണോ നടി ഏറ്റെടുക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഒപ്പം വിഘ്‌നേശ് ശിവനും നയന്‍സും വൈകാതെ വിവാഹിതര്‍ ആവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X