ബ്രേക്കപ്പുകൾ അത്ര എളുപ്പമായിരുന്നില്ല, നയൻതാരയുടെ മനസ് തകർത്ത പ്രണയങ്ങൾ ഇവയാണ്...

തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് നയൻതാര. സിനിമാ പരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ നടി, കഠിന പ്രയത്നത്തിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. പ്രണയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന നടി കൂടിയാണ് നയതാര. ഇന്നും പഴയ പ്രണയങ്ങളുടെ പേരിൽ നടിയ്ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയരാറുണ്ട്..

ജീവിതത്തിൽ സ്വകാര്യതയ്ക്ക് ഏറെ മുൻഗണ കൊടുക്കുന്ന താരം, തന്റെ ജീവിതത്തെ കുറിച്ച് പൊതുസ്ഥലങ്ങളിൽ അധികം സംസാരിക്കാറില്ല. തനിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുമ്പോഴും നടി മൗനം പാലിക്കുകയാണ് ചെയ്യറുള്ളത്.തെന്നിന്ത്യൻ സിനിമയിൽ ആരാധകരുടെ പ്രിയങ്കരിയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നും പ്രണയ തകർച്ചകൾ സംഭവിക്കുന്നത്. ഓരോ ബ്രേക്കപ്പും നയൻസിന് അത്രയധികം സുഖകരമായ അനുഭവങ്ങളായിരുന്നില്ല. നടിയുടെ ഹൃദയം തകർത്ത പ്രണയത്തകർച്ച ഇവയായിരുന്നു....

 സിമ്പുമായുള്ള  പ്രണയം

തമിഴ് സിനിമയിൽ തിളങ്ങിയ നിന്നിരുന്ന സമയത്തായിരുന്നു ചിമ്പു- നയൻതാര പ്രണയകഥ ആദ്യമായി പുറത്തെത്തുന്നത്. ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു 2006 ൽ പുറത്തു വന്ന വല്ലവൻ. 2006 ൽ പുറത്തു വന്ന ചിത്രം വൻ വിജയമായിരുന്നു . ഇതിന് പിന്നാലെ താരങ്ങളുടെ ചില സ്വകാര്യ ചിത്രങ്ങളും ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പാപ്പരാസികൾ തന്നെ താരങ്ങളുടെ പ്രണയം ഉറപ്പിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധം അധികം നീണ്ടു പോയില്ല. ഇരുവരും പ്രണയ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് അടുത്ത അടുത്ത സുഹൃത്തുക്കളാണ് നയൻസും ചിമ്പുവും. ബ്രേക്കപ്പ് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഇന്നും ചിമ്പുവിന്റെ അഭിമുഖങ്ങളിൽ നയൻസ് വിഷയമാകാറുണ്ട്.

പ്രഭുദേവ

തെന്നിന്ത്യൻ സിനിമ ലോകത്ത് ചൂടേറിയ ചർച്ചയായിരുന്നു പ്രഭുദേവ,-നയൻതാര പ്രണയം. ചിമ്പുമായുള്ള പ്രണയ തകർച്ച ചർച്ചയായപ്പോഴായിരുന്നു നയൻസിനോടൊപ്പം പ്രഭുദേവയുടെ പേര് ഇടം പിടിച്ചത്. വിവാഹത്തിൽ വരെ ഈ ബന്ധം എത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുട പിതാവും കൂടിയാണ് പ്രഭുദേവ. നയൻസുമായുള്ള പ്രണയകഥ പ്രചരിച്ചതോടെ താരങ്ങൾക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് രംഗത്തെത്തിയിരുന്നു . ഇപ്പോഴും തരം കിട്ടുമ്പോൾ നയൻതാരയെ ഇവർ കടന്നാക്രമിക്കാറുണ്ട്.

 വിഘ്നേഷ് ശിവൻ

പ്രഭു ദേവയുമായുള്ള പ്രണയ തകർച്ച നയൻസിലെ മാനസികമായി തളർത്തിയിരുന്നു. സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം പിന്നീട് ശക്തമായി തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവിൽ നടിയുടെ വിജയ ചിത്രങ്ങളിലൊന്നായിരുന്നു വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി നാൻ താൻ. 2015 ൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ഇതിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടക്കത്തിൽ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിക്കാൻ താരങ്ങൾ തയ്യാറായില്ലായിരുന്നു. എന്നാൽ ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ പരസ്യമായ രഹസ്യമാണ് നയൻസ്- വിക്കി പ്രണയം.

Recommended Video

mammootty being photographer for nayanthara
 നഷ്ടപ്രണയത്തെ  കുറിച്ച് നയൻസ്

അഭിമുഖങ്ങളിൽ നയൻതാര അധികം പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നയൻസ് തന്റെ പ്രണയ തകർച്ചകളെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടി ബ്രേക്കപ്പിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയത്.
"വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനിൽക്കില്ല. വിശ്വസിക്കാൻ കഴിയാത്ത ഒരാൾക്കൊപ്പം ജീവിക്കുന്നതിനെക്കാൾ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ എന്റെ മുൻകാല ബന്ധങ്ങൾ അവസാനിപ്പിച്ചു," നയൻസ് പറയുന്നു. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചതെന്നും നടി അന്ന് പറഞ്ഞിരുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X