ബീച്ചിൽ ഒറ്റയ്ക്ക് നയൻതാര, പിറന്നാൾ ദിനത്തിൽ വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രം ചർച്ചയാകുന്നു...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നയൻതാര. മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് നയൻതാര. പ്രേക്ഷകരുടെ പ്രിയപ്പെട്ട നയൻസിന്റെ 36ാം പിറന്നാളാണിന്ന്. ലേഡി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസ നേർന്ന് സംവിധായകനും കാമുകനുമായ വിഘ്നേഷ് ശിവൻ രംഗത്തെത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസയുമായി വിഘ്നേഷ് ശിവൻ രംഗത്തെത്തിയിരിക്കുന്നത്. ഏറെ ഹൃദയ സ്പർശിയായ വാക്കുകളിലൂടെയാണ് തന്റെ പ്രണയത്തിന് വിഘ്നേഷ് ആശംസ നേർന്നിരിക്കുന്നത്.

പിറന്നാൾ ആശംസകൾ

നയൻസിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിഘ്നേഷ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ''പിറന്നാൾ ആശംസകൾ തങ്കമേ... എപ്പോഴുമെന്നതു പോലെ പ്രചോദനം നിറഞ്ഞവളും അർപ്പണബോധമുള്ളവളും ആത്മാർത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക. ഉയരങ്ങളിലേക്ക് പറക്കുക !! സന്തോഷവും നിലനിൽക്കുന്ന വിജയവും നൽകി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വർഷത്തേക്ക്- വിക്കി കുറിച്ചു. കൂടാതെ പിറന്നാൾ ദിനത്തിൽ നയൻസിന്റെ ഏറ്റവും പുതി ചിത്രമയ നേട്രിക്കണ്ണിന്റെ ടീസർ പുറത്തെത്തുന്ന വിവരവും വിഘ് നേഷ് പങ്കുവെച്ചിട്ടുണ്ട്.മിവിന്ദ് റവു സംവിധാനം ചെയ്യുന് ചിത്രമാണ് നേട്രിക്കണ്ണ്.

പ്രണയകാലം ആഘോഷമാക്കുകയാണ്

ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരജോഡികളായിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും, ഇവരുടെ പ്രണയ വാർത്തയെക്കാൾ കൂടുതൽ ചർച്ചയായത് വിവാഹത്തെ കുറിച്ചായിരുന്നു. വിവാഹ തീയതികൾ നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനൊന്നും വേണ്ടവിധത്തിലുള്ള പരിഗണന നൽകാതെ താരങ്ങൾ തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണ്.

വിവാഹം  വൈകുന്നു

നയൻതാര-വിഘ്നേഷ് ശിവൻ പ്രണയം പരസ്യമായ രഹസ്യമാണ്. ജീവിതം ഒരുമിച്ച് ആഘോഷിക്കുന്ന ഇവരുടെ വിവാഹം വൈകുന്നതിനെ കുറിച്ച് വിഘ്നേഷ് തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കാനുമുണ്ട്.. അതെല്ലാം കഴിഞ്ഞു വേണം സ്വകാര്യജീവിതത്തിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. ഇപ്പോള്‍ എല്ലാം ഭംഗിയായി പോകുന്നു. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്പോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം. ലേഡിസൂപ്പർസ്റ്റാർ-വിഘ്നേഷ് വിവാഹത്തിനായി ആകാംക്ഷയേടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ജീവിതം മാറി

നാലാം പ്രണയ വാർഷിക ദിനത്തിൽ വിഘ്നേഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "നന്ദി തങ്കമേ... നിന്നെ കണ്ടുമുട്ടിയശേഷം ജീവിതം മധുരനിമിഷങ്ങളാൽ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നൽകി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനിൽക്കാൻ ആവട്ടെ," വിഘ്നേഷ് കുറിച്ചു. #lifesaver എന്ന ഹാഷ് ടാഗോടെയാണ് വിഘ്നേഷ് നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

മലയാള  ചിത്രം

മലയാളത്തിലൂടെയാണ് നയൻസിന്റെ തുടക്കമെങ്കിലും കോളിവുഡിലായിരുന്നു ലേഡി സൂപ്പർസ്റ്റാർ കൂടുതൽ സജീവം. എങ്കിലും നടി മലയാളം വിട്ടിരുന്നില്ല. ൻയൻതാരയുടെ 13ാം മത്തെ മലയാള ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. കുഞ്ചാക്കോ ബോബനോടൊപ്പമാണ് നയൻസിന്റെ പുതിയ ചിത്രം. അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലാണ് ഏറ്റവും ഒടുവിൽ നയൻസ് അഭിനയിച്ചത്.

Recommended Video

സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ 'സൂപ്പര്‍ ലേഡീസ്

വിഘ്നേഷ് ശിവൻ പങ്കുവെച്ച ചിത്രം

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X