കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ അജിത്തിന്റെ സഹോദരി ധനുഷിന്റെ നായികയാകും
നടി ലക്ഷ്മി മേനോന് തമിഴകത്ത് അടുത്തിടെയായി ആരാധകര്‍ കൂടി വരികയാണ്. ശിവ സംവിധാനം ചെയ്ത വേതാളത്തില്‍ അജിത്തിന്റെ സഹോദരി വേഷം അവതരിപ്പിച്ചതിന് ശേഷമാണ് തമിഴകത്തിന് ലക്ഷ്മി മേനോനോട് ഇത്രയും ആരാധന.
വേതാളത്തിന് ശേഷം ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത മിരുതന്‍ എന്ന ചിത്രത്തില്‍ ജയം രവിയുടെ നായികയായും അഭിനയിച്ചു. മിരുതനായിരുന്നു ലക്ഷമി മേനോന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. ഇപ്പോഴിതാ നടി തന്റെ അടുത്ത ചിത്രത്തിനും ഡേറ്റ് കൊടുത്തു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ധനുഷിന്റെ നായിക വേഷമാണ് ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു വരികയാണ്. ധനുഷിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ പുതിയ ചിത്രത്തിൻെറ ഷൂട്ടിങ് ആരംഭിക്കുെമന്നാണ് അറിയുന്നത്.
2011ല്‍ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 2012ല്‍ സുന്ദര പാണ്ഡ്യന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും എത്തി. അതിനിടെ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അവതാരം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.


Click it and Unblock the Notifications