»   » തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ?

തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ?

Posted By:
Subscribe to Filmibeat Malayalam

തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ. അടുത്തിടെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം പ്രേതകഥയെ ആസ്പദമാക്കിയാണ്. കാഞ്ചന, മാസ്, അരണ്‍മനൈ, ഡാര്‍ലിങ് അങ്ങനെ ഉദാഹരണങ്ങള്‍ ഏറെ. പ്രേതം കൂടുന്നതാകട്ടെ നായികമാര്‍ക്കും. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ലക്ഷ്മി മേനോനും പ്രേതം കൂടുന്നു.

നായികള്‍ ജാഗ്രിതൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശക്തി സുന്ദര്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലക്ഷ്മിയ്ക്കും പ്രേത ബാധ കൂടുന്നുണ്ടെന്നാണ് അറിയുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ജയം രവിയാണ് നായകന്‍. തമിഴില്‍ ഇനി വരാനിരിക്കുന്ന അഞ്ച് 'പ്രേത' ചിത്രത്തിലെ നായികമാരെ പരിചയപ്പെടാം,

തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ?

സൂര്യ നായകനായ മാസ് എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തിയത്. എന്നാല്‍ ചിത്രത്തില്‍ പ്രേമതവുമായി നയന്‍സിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷെ മറ്റൊരു ചിത്രത്തില്‍ നയനിപ്പോള്‍ യക്ഷിയായി എത്തുന്നുണ്ട്. മായ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നയന്‍ യക്ഷിയായി എത്തുന്നത്.

തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ?

സുന്ദര്‍ സി സംവിധാനം ചെയ്ത അരണ്‍മനൈ എന്ന ചിത്രത്തില്‍ ഹന്‍സിക യക്ഷിയായി വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നും അതിലും ഹന്‍സിക വേഷമിടുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ?

അരണ്‍മനൈ രണ്ടില്‍ തൃഷയും അഭിനയിക്കുന്നുണ്ട്. തൃഷയ്ക്കും പ്രേതബാധ കൂടുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ?

റായി ലക്ഷ്മിയക്കും പ്രേതം കൂടുന്നുണ്ടത്രെ. വടിവുദയന്‍ സംവിധാനം ചെയ്യുന്ന സോകാര്‍പെറ്റ് എന്ന ചിത്രത്തിലാണ് റായി ലക്ഷ്മി പ്രേതബാധ കൂടിയ നായികയായിട്ടെത്തുന്നത്. ശ്രീകാന്താണ് ചിത്രത്തിലെ നായകനായെത്തുന്നത്.

തമിഴ് നടിമാര്‍ക്കൊക്കെ പ്രേതബാധ കൂടിയോ?

തമിഴകത്ത് ഇപ്പോള്‍ ഒടുവില്‍ പ്രേത ബാധ കയറാനിരിക്കുന്നത് ലക്ഷ്മി മേനോനിലാണ്. നായികള്‍ ജാഗ്രിതൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശക്തി സുന്ദര്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലക്ഷ്മിയ്ക്കും പ്രേത ബാധ കൂടുന്നുണ്ടെന്നാണ് അറിയുന്നത്.

English summary
Now the just- into-college girl Lakshmi Menon has joined the list by acting in an as yet untitled ghost themed film opposite Jayam Ravi directed Shakthi Soundarajan of ‘Naaigal Jaakirathai’ fame.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam