വേണ്ടെന്ന് പറഞ്ഞുപോയതിന് ലക്ഷ്മി മേനോന്‍ പശ്ചാതാപിക്കുന്നു!

By Aswathi

പശ്ചാതാപത്തെക്കാള്‍ വലിയ പ്രാശ്ചിത്യം ഇല്ലന്നല്ലെ. അതുകൊണ്ട് ലക്ഷ്മി മേനോനോട് ആരാധകര്‍ക്ക് ക്ഷമിയ്ക്കാം. സ്ഥിരം ധാവണി ചുറ്റുന്ന വേഷങ്ങള്‍ മടുത്തെന്നും ഇനി അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അതിലിപ്പോള്‍ ലക്ഷ്മി മേനോന് പശ്ചാതാപമുണ്ട്.

കൊമ്പന്‍ എന്ന ചിത്രത്തിന്റെ കഥയുമായി സംവിധായകന്‍ മുത്തയ്യ നടിയെ സമീപിച്ചപ്പോള്‍ താരത്തിന് അത്ര വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പരീക്ഷ തിരക്കെന്നൊക്കെ പറഞ്ഞ് ഒഴിയാന്‍ നോക്കിയെങ്കിലും സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുകയായിരുന്നു.

lakshmi-menon

നേരത്തെ മുത്തയ്യ സംവിധാനം ചെയ്ത കുട്ടിപ്പുലി എന്ന ചിത്രത്തിലും ലക്ഷ്മി അഭിനയിച്ചിരുന്നു. ശിവ കുമാര്‍ നായകനായ ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരിയായി തന്നെയാണ് ലക്ഷ്മി എത്തിയത്. എങ്ങനെയായാലും മുത്തയ്യ നിര്‍ബന്ധിച്ചപ്പോള്‍ ലക്ഷ്മി കൊമ്പന് ഓകെ പറഞ്ഞു.

അന്ന് ചിത്രം വേണ്ടെന്ന് പറഞ്ഞുപോയതിന് ഇപ്പോള്‍ ലക്ഷ്മി പശ്ചാതാപിയ്ക്കുന്നു. കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിതച്ച കൊമ്പന്‍ എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. അതിലൂടെ നടിയ്ക്ക് ഒരുപാട് പ്രശംസയും കിട്ടിയത്രെ.

എന്തായാലും അതോടെ ലക്ഷ്മി തന്റെ തീരുമാനവും തിരുത്തി. ഇനി നാടന്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് താരം പറഞ്ഞിരുന്നു. നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും ഇത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യും എന്നാണ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X