ലക്ഷ്മി മേനോന്‍ പ്ലസ് ടു പരീക്ഷയുടെ തിരക്കിലാണ്
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലക്ഷ്മി മേനോന്‍ ശശികുമാറിന്റെ നായികയായി 'സുന്ദര പാണ്ഡിയന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് തമിഴില്‍ അഭിനയിച്ച വേഷങ്ങളിലൊന്നും ഒരു പതിഞ്ച്കാരിയുടെ നിഷ്‌കളങ്കതയല്ല, മറിച്ച് ഇരുത്തം വന്ന നടിയുടെ പക്വതയുണ്ടായിരുന്നു.
സുന്ദരപാണ്ഡിയന്‍, കുംകി, കുട്ടിപ്പുലി, പാണ്ഡിനാട്, നാന്‍ സികപ്പു മനിതന്‍, മഞ്ചപ്പൈ, ജിഗര്‍ത്താണ്‍ തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റാക്കില ലക്ഷ്മി മേനോന്‍നെ കുറച്ചു നാളായി വെള്ളിത്തിരയില്‍ കാണാതായപ്പോള്‍ എല്ലാവര്‍ക്കും സംശയം, എവിടെപ്പോയി.

ലക്ഷ്മി ഇപ്പോള്‍ പരീക്ഷയുടെ തിരക്കിലാണ്. പ്ലസ്ടു പരീക്ഷ നന്നായി എഴുതാനുള്ള കഠിന ശ്രമത്തിലാണ് താരം. അതിനിടയില്‍ ഒരു ചിത്രവും ഏറ്റെടുക്കില്ലെന്നാണ് ലക്ഷ്മി മേനോനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
സിനിമാഭിനയത്തിനൊപ്പമാണ് ലക്ഷ്മി പഠനവും കൊണ്ടുപോയത്. ഇപ്പോള്‍ പ്ലസ് ടുവിന്റെ മോഡല്‍ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ പരീക്ഷ കഴിയുന്നതുവരെ പതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് ലക്ഷ്മി അറിയിച്ചു കഴിഞ്ഞു. കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിച്ച 'കൊമ്പനാ'ണ് ലക്ഷ്മി മേനോന്റേതായി അടുത്ത റിലീസ്.


Click it and Unblock the Notifications











