»   »  നെഞ്ചമുണ്ട് നെരിമയുണ്ട്, ജീവയും ലക്ഷ്മി മേനോനും ഒന്നിക്കുന്നു

നെഞ്ചമുണ്ട് നെരിമയുണ്ട്, ജീവയും ലക്ഷ്മി മേനോനും ഒന്നിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

കെഎം അരുണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ നായികയാകുന്നു. നെഞ്ചമുണ്ട് നെരിമയുണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജീവയാണ് നായക വേഷം അവതരിപ്പിക്കുന്നത്. ഇതൊരു ഇമോഷണല്‍ ത്രില്ലറായിരിക്കും.

ചിത്രത്തിന്റെ കഥ ലക്ഷ്മി മേനോന്‍ കേട്ടു. നടിക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചുവെന്നുമാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തിന്റെ കരാറില്‍ നടി ഇതുവരെ ഒപ്പു വച്ചിട്ടില്ല.

രതിന ശിവ സംവിധാനം ചെയ്യുന്ന രെക്കയുടെ തിരക്കിലാണിപ്പോള്‍ ലക്ഷ്മി മേനോന്‍. വിജയ് സേതുപതിയാണ് നായകന്‍. ബാംങ്കോക്കില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.

മിരുതന് ശേഷം ലക്ഷ്മി മേനോന്‍ പുതിയ ചിത്രത്തിലേക്ക്

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത മിരുതനാണ് ലക്ഷ്മി മേനോന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജയംരവിയുടെ നായിക വേഷമായിരുന്നു ചിത്രത്തില്‍ ലക്ഷ്മി മേനോന്. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ബാംങ്കോക്കിലാണ്

രതിന ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രെക്കയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബാംങ്കോക്കില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുകയാണ്.

ശിപ്പായി താമസിച്ചേക്കും

എസ് ശരവണന്റെ ശിപ്പായിലും ലക്ഷ്മി മേനോനാണ് നായിക.

ജീവയും ലക്ഷ്മി മേനോനും ഒന്നിക്കുന്നു

കെജെ അരുണ്‍ സംവിധാനം ചെയ്യുന്ന നെഞ്ചമുണ്ട് നെരിമയുണ്ട് എന്ന ചിത്രത്തില്‍ ജീവയുടെ നായിക വേഷം അവതരിപ്പിക്കുന്നു. ഇമോഷണല്‍ ത്രില്ലറാണ് ചിത്രം.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Lakshmi Menon in KJ Arun's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam