ബോളിവുഡിലേക്കില്ലെന്ന് ലക്ഷ്മി മേനോന്‍
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് വെക്കേഷനായപ്പോള്‍ ലക്ഷ്മിയ്ക്കിപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അതിനിടയില്‍ എവിടെ നിന്നോ കേട്ടു, ലക്ഷ്മി ബോളിവുഡിലും ഒരു കൈ നോക്കുന്നു എന്ന്. എന്നാലങ്ങനെ ഒരു സംഭവമില്ലെന്ന് നടി പറയുന്നു.
ഞാനൊരു ബോളിവുഡ് ചിത്രത്തിലും കരാറൊപ്പിട്ടിട്ടില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ഇവിടെ ലഭിയ്ക്കുന്ന വേഷങ്ങളില്‍ താന്‍ സംതൃപ്തയാണെന്നും ബോളിവുഡിലേക്ക് പോകാന്‍ ഇപ്പോള്‍ യാതൊരു ഉദ്ദേശവുമില്ലെന്നും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി.

ജയം രവി നായകനാകുന്ന ചിത്രത്തിലാണ് ലക്ഷ്മി അടുത്തതായി അഭിനയിക്കുന്നത്. ശക്തി സുന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന്റെ അടുത്ത ചിത്രത്തില്‍ നടന്റെ പെങ്ങളായി വേഷമിടുന്നതും ലക്ഷ്മിയാണെന്ന് കേട്ടു.
കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിച്ച കൊമ്പനാണ് ലക്ഷ്മിയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. ചിത്രം മികച്ച വിജയം നേടി. ധാവണി വേഷങ്ങള്‍ മടുത്തു എന്നും ഇനി ചെയ്യില്ലെന്നും നേരത്തെ ലക്ഷ്മി മേനോന്‍ പറഞ്ഞെങ്കിലും കൊമ്പന്‍ ഹിറ്റായതോടെ അത്തരം നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും ധാവണി ചുറ്റാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications