ലക്ഷ്മി മേനോന്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ്
തിരഞ്ഞെടുപ്പൊക്കെ അടുത്തില്ലേ. സിനിമാ മേഖലയില്‍ നിന്ന് പലരും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് മിക്കവരും രാഷ്ട്രീയത്തില്‍ ചുവടു വയക്കുന്നത്. യുവ നായിക ലക്ഷ്മി മേനോനും ഇനി ഇത്തിരി സാമൂഹ്യപ്രവര്‍ത്തനങ്ങളൊക്കെയായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. പക്ഷെ യഥാര്‍ത്ഥ ജീവിതത്തിലല്ലെന്ന് മാത്രം.
ശരവണന്‍ സംവിധാനം ചെയ്യുന്ന സിപ്പൈ എന്ന ചിത്രത്തിലാണ് ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായി ലക്ഷ്മി മേനോന്‍ എത്തുന്നത്. തെരുവുകളില്‍ പോയി ജനങ്ങള്‍ക്ക് അവബോധത്തിന്റെ ക്ലാസെടുക്കുകയാണ് ലക്ഷമി. പുകവലിയ്ക്കും മദ്യപാനത്തിനുമെതിരെയാണ് ചിത്രത്തില്‍ ലക്ഷ്മിയുടെ പോരാട്ടം.

ശരവണന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്കാണ് നായകന്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജിവി ശ്രീനാഥ് നിര്‍മിക്കുന്നു. യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അഷിവിന്‍ രാജും മധുവും വിഭ നടരാജും അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 25ന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചെന്നൈയിയാണ്.
സുന്ദരപാണ്ഡിയനിലൂടെ അരങ്ങേറ്റം കുറിച്ച്, കുംമ്കിയിലൂടെ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട മലയാളി പെണ്‍കുട്ടിയാണ് ലക്ഷ്മി മേനോന്‍. രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെയാണ് ലക്ഷ്മിയുടെ അരങ്ങേറ്റം. ഇപ്പോള്‍ ദിലീപ് നായകനാകുന്ന അവതാരം എന്ന ചിത്രത്തില്‍ അഭിനിച്ചുകൊണ്ടിരിക്കുകയാണ് ലക്ഷ്മി.


Click it and Unblock the Notifications











