ലക്ഷ്മിയ്ക്ക് നസ്‌റിയ ആകാന്‍ ആഗ്രഹം
രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ ലക്ഷ്മി മേനോന് തമിഴകമാണ് കരിയര്‍ ബ്രേക്ക് നല്‍കിയത്. ലക്ഷ്മി തമിഴകത്തിന്റെ ലക്ഷ്മിയാണെന്നാണ് അവിടത്തുകാരുടെ സംസാരം.
മറ്റൊന്നും കൊണ്ടല്ല, ലക്ഷ്മി മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ഹിറ്റാകും എന്നത് പറഞ്ഞുവച്ച സത്യം. ഒടുവില്‍ പുറത്തിറങ്ങിയ കാര്‍ത്തി നായകനായ കൊമ്പനും അതിനുള്ള ഉദാഹരണം മാത്രം.

തമിഴില്‍ ഇതിനകം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ ലക്ഷ്മി മേനോനോട് ഒരു ദിവസം ഇപ്പോഴുള്ള നടിമാരില്‍ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ നടി നസ്‌റിയ നസീമിന്റെ പേര് പറയും.
കോഫി വിത്ത് ഡിഡി എന്ന തമിഴ് ടെലിവിഷന്‍ ചാറ്റ് ഷോയ്ക്കിടെയാണ് ലക്ഷ്മിയോട് അങ്ങനെ ഒരു ചോദ്യം വന്നത്. ഒരു ദിവസം ഇപ്പോഴുള്ള നടിമാരില്‍ ഒരാളായിരിക്കാന്‍ അവസരം ലഭിച്ചാല്‍ ആരായി ഇരിക്കാനാണ് ആഗ്രഹം എന്നായിരുന്നു ചോദ്യം.
വിവാഹ ശേഷം ഇന്‍ന്റസ്ട്രി വിട്ടെങ്കിലും തനിക്ക് നസ്‌റിയ നസീം ആയിട്ടിരിക്കാനാണ് ആഗ്രഹമെന്ന് അധികമൊന്നും ആലോചിക്കാതെ തന്നെ ലക്ഷ്മി മേനോന്‍ മറുപടി നല്‍കി. നയ്യാണ്ടി, രാജാറാണി, വായിമൂടി പേസുവോം എന്നീ ചിത്രങ്ങളിലൂടെ തന്നെ നസ്‌റിയയെ തമിഴകത്തിന് പരിചിതമാണ്.


Click it and Unblock the Notifications











