»   » ഇനി ഞാനെന്തുവേണമെന്നാണ് ലക്ഷ്മിറായുടെ ചോദ്യം

ഇനി ഞാനെന്തുവേണമെന്നാണ് ലക്ഷ്മിറായുടെ ചോദ്യം

Posted By:
Subscribe to Filmibeat Malayalam
അതെ ഗ്‌ളാമര്‍ വേഷം, സെക്‌സി വേഷം, എന്നൊക്കെ പറയാറുണ്ട്, അവസരം കുറയുമ്പോഴും മത്സരം കൂടുമ്പോഴും ഒരു പരാതിയും കൂടാതെ ഏറ്റെടുക്കാറുമുണ്ട്. ഗ്‌ളാമറിന്റെ റെയ്ഞ്ചനുസരിച്ച് കാശും കൈപ്പറ്റാറുണ്ട്. ഇതൊക്കെ പക്ഷേ മലയാളത്തില്‍ അല്ലെന്ന് മാത്രം.

തെലുങ്കാണ് ഗ്‌ളാമറിന്റെ ഏറ്റവും നല്ല മാര്‍ക്കറ്റ്. ഒന്നിനും ഒരു പരിധിയുമില്ല എന്ന അവസ്ഥ. നമ്മുടെ ലക്ഷ്മിറായും ഇതാ തെലുങ്കില്‍ എല്ലാം പ്രദര്‍ശിപ്പിച്ചുകൊണ്ട് നില്ക്കുന്നു. ഡ്രസ് ചെയ്ത കോഴിയുടെ കാഴ്ചപ്പാടിലാണ് ലക്ഷ്മിയുടെ നില്പ്. അതായത് നൂലിഴ കാണണമെങ്കില്‍ ക്‌ളേശിക്കണം എന്നു ചുരുക്കം.

ഇതില്‍ കൂടുതല്‍ ഇനിയെന്തു കാണിക്കാനാണ് എന്ന ലക്ഷ്മിറായുടെ ചോദ്യം ഏറെ പ്രസക്തം. തെലുങ്കിലെ സീനിയറായ ബാലകൃഷ്ണയുമൊത്താണ് ലക്ഷ്മിയുടെ നടനം പുറത്തുവരുന്നത്. എന്തായാലും നിര്‍മ്മാതാവിന്റെ നല്ല കാലം. അധിനായക്കുടു എന്ന ചിത്രം വാങ്ങാന്‍ വിതരണക്കാര്‍ ചാക്കുകളില്‍ പണവുമായ് നെട്ടോട്ടമാണ്.

രക്തസമ്മര്‍ദ്ദം കൂടിയവര്‍ ലക്ഷ്മിയുടെ ഏറ്റവും പുതിയ പ്രകടനം കാണാതിരിക്കുകയാണ് ആരോഗ്യത്തിന് നല്ലതെന്നാണ് പൊതുവേയുള്ള കമന്റ്. ഏതുവേഷവും ചെയ്യാന്‍ തയ്യാറായി തന്നെയാണ് ലക്ഷ്മി ഏതുഭാഷയിലും ഇടപെടാറ്.

മലയാളത്തില്‍ ഇടക്കാലത്ത് നല്ല തിരക്കായിരുന്നു. മോഹന്‍ലാലിന്റെ ഇഷ്ടനായികാ പദവി വരെ കിട്ടിയപ്പോള്‍ തമിഴില്‍ നിന്ന് പല ഓഫറുകളും ലക്ഷ്മിക്ക് വേണ്ടെന്ന് വെക്കേണ്ടിവന്നു. തനിക്കുകിട്ടേണ്ട പല വേഷങ്ങളും പലരും തട്ടിയെടുത്തുവെന്ന് പരാതിപ്പെടുന്ന ലക്ഷ്മിക്ക് ഇനി അഭിമാനിക്കാം.

ഇതുവരെ ആരും ചെയ്യാത്ത വേഷം ഞാനിന്നു ചെയ്യാതിരിക്കുന്നുവെന്ന്. മത്സരിക്കാന്‍ ആളുകൂടുമോ എന്നു നോക്കാം. എന്തായാലും പ്രേക്ഷകര്‍ അക്ഷമരായ് കാത്തുനില്‍പ്പാണ്. മലയാളത്തില്‍ വിതരണത്തിന് എടുക്കുന്നവര്‍ക്കും ലോട്ടറിഭാഗ്യം തന്നെയാവും. ഗഌമര്‍ പരിധിവിട്ടുപോയാല്‍ പ്പെട്ടെന്ന് തന്നെ ഔട്ടായി പോകുമെന്നതും ഒരു വസ്തുതയാണ്. ഇനി ഒന്നും പുതിയ തായിട്ടു പ്രദര്‍ശിപ്പിക്കാനില്ലാതെ വരുന്നവരുടെ ഗതികേട് എന്തായാലും ലക്ഷ്മിറായ്ക്ക് വരാതിരിക്കട്ടെ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam