»   » എ സര്‍ട്ടിഫിക്കറ്റ്; ലക്ഷ്മിയ്ക്ക് നിരാശ

എ സര്‍ട്ടിഫിക്കറ്റ്; ലക്ഷ്മിയ്ക്ക് നിരാശ

Posted By: Staff
Subscribe to Filmibeat Malayalam

ലക്ഷ്മി റായിയുടെ പുതിയ ചിത്രമായ ഒന്‍പതുളെ ഗുരു മാര്‍ച്ച് 8ന് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ടിപി സെല്‍വകുമാറിന്റെ ആദ്യ ചിത്രമായ ഒന്‍പതുളെ ഗുരുവില്‍ ലക്ഷ്മിയ്‌ക്കൊപ്പം വിനയ്, അഞ്ജലി എന്നിവരെല്ലാം അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ റിലീസ് അടുത്തെങ്കിലും അതിന്റെ ത്രില്ലൊന്നും ലക്ഷ്മിയ്ക്കില്ല. കാരണം മറ്റൊന്നുമല്ല ചിത്രത്തിന് ലഭിച്ച എ സര്‍ട്ടിഫിക്കറ്റു തന്നെ. അഞ്ച് യുവാക്കള്‍ നടത്തുന്ന ഒരു സാഹസികയാത്രയും അതില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേംജി, അരവിന്ദ് ആകാശ്, സത്യന്‍, ജഗന്‍ എന്നിവരാണ് അഞ്ച് യുവാക്കളുടെ വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ട് ലക്ഷ്മി ആകെ അപ്‌സെറ്റ് ആണെന്നാണ് സൂചന, ഇതുസംബന്ധിച്ച് താരം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു 'അതേ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്, എ സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ട ഒരുകാര്യവും ചിത്രത്തിലില്ല. നിറയെ തമാശകളുള്ള നല്ലൊരു ചിത്രമാണിത്, എന്നിട്ടും എന്താണ് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ല. എല്ലാവരും പറയുന്നതുപോലെ ചിത്രത്തിന് വിജയം നേടാനാണ് വിധിയെങ്കില്‍ ഏത് സര്‍ട്ടിഫിക്കറ്റായാലും അത് വിജയിച്ചിരിക്കും'.

ഒന്‍പതുളെ ഗുരുവിന്റെ നിര്‍മ്മാതാക്കള്‍ ശിവകുമാര്‍ ബ്രദേഴ്‌സാണ്. ചിത്രം ഷൂട്ടിങ് കാലത്ത് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ നായകന്‍ വിനയ്‌ക്കൊപ്പം ലക്ഷ്മി ഒരു മുറിയില്‍ തങ്ങിയെന്നും മറ്റുമുള്ള രീതിയില്‍ ഒരു തമിഴ് വാരിക വാര്‍ത്ത നല്‍കുകയും ലക്ഷ്മി അതിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കുകയുമെല്ലാം ചെയ്തിരുന്നു.

English summary
South siren Lakshmi Rai will soon be seen in Onbadhula Guru, but actress is not happy with the film being given an 'A' certificate.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam