»   » വില്ലനായി തിളങ്ങിയ താരത്തിന് ഇപ്പോള്‍ തമിഴിനോട് വിമുഖത, ഇടി കൊള്ളാന്‍ വയ്യെന്ന്!

വില്ലനായി തിളങ്ങിയ താരത്തിന് ഇപ്പോള്‍ തമിഴിനോട് വിമുഖത, ഇടി കൊള്ളാന്‍ വയ്യെന്ന്!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ലാല്‍. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവു തെളിയിച്ച താരത്തിന്റെ കൈയ്യില്‍ ഏത് റോളും ഭദ്രമാണ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തതാണ്.

ഇപ്പോഴും ഈ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്നതിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.
മലയാളത്തില്‍ മാത്രമല്ല തമിഴിലും കഴിവു തെളിയിച്ച താരമാണ് ലാല്‍. വില്ലന്‍ വേഷത്തിലാണ് തമിഴില്‍ തിളങ്ങിയത്. ലിംഗുസ്വാമിയുടെ സണ്ടക്കോഴിയിലെ വില്ലന്‍ വേഷത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല.

തമിഴില്‍ അഭിനയിക്കാന്‍ വിമുഖത

നിരവധി റോളുകളാണ് തമിഴില്‍ നിന്നും ലാലിനെ തേടിയെത്തുന്നത്. എന്നാല്‍ തമിഴില്‍ അഭിനയിക്കാന്‍ പഴയതു പോലെ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ലാല്‍ പറയുന്നത്. പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

തമിഴ് നാട്ടില്‍ പോയി ഇടി കൊള്ളാന്‍ വയ്യ

മലയാള സിനിമയില്‍ നിന്നും തന്നെ ആവശ്യത്തിന്അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പഴയതു പോലെ വില്ലന്‍ വേഷങ്ങളോട് ഇപ്പോള്‍ താല്‍പര്യവുമില്ലെന്നാണ് ലാല്‍ പറയുന്നത്.

സണ്ടക്കോഴിയിലെ വില്ലന്‍ വേഷം

സണ്ടക്കോഴിയുടെ രണ്ടാം ഭാഗമൊരുക്കുന്ന തിരക്കിലാണ് സംവിധായകനായ ലിംഗുസ്വാമി. തമിഴില്‍ ഇനി സജീവമാവണ്ടെന്ന തീരുമാനമെടുത്തതിനിടയിലാണ് ലാലിനെ ലിംഗുസ്വാമി വിളിക്കുന്നത്. പുതിയ തീരുമാനങ്ങളെല്ലാം സംവിധായകനെ അറിയിച്ചു.

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിലെ വില്ലന്‍

മലയാള സിനിമയേക്കാള്‍ കൂടുതല്‍ പ്രതിഫലം തമിഴില്‍ ലഭിക്കുമെന്നുള്ളത് ശരിയാണ്. എന്നാല്‍ അതിനുമപ്പുറത്ത് പ്രാധാന്യം നല്‍കുന്നത് മാനസികമായ സംതൃപ്തിക്കാണ്. ആക്ഷന്‍സ് കുറവാണ് സണ്ടക്കോഴിയുടെ രണ്ടാ പാര്‍ട്ടിലെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും താരം വ്യക്തമാക്കി.

English summary
Lai is not interested to do villian role tn Tamil. Here is the reason.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam