അവസാന നിമിഷം നയന്‍താര- വിഘ്‌നേഷ് ശിവന്‍ കല്യാണത്തില്‍ മാറ്റം, വേദി മാറ്റി....
സിനിമ കോളങ്ങളില്‍ കൊണ്ടുപിടിച്ച ചര്‍ച്ചയാവുന്നത് നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹമാണ്. പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ജൂണ്‍ 9 നാകും കല്യാണം നടക്കുക. വര്‍ഷങ്ങളായി നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണ്. ആദ്യം തുറന്ന് പറയാന്‍ ഇരുവരും തയ്യാറായില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഒന്നിച്ചുള്ള യാത്രാ ചിത്രങ്ങളും നയന്‍താരയ്‌ക്കൊപ്പമുള്ള കേരള സന്ദര്‍ശനവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഇതിന് മുന്‍പ് നിരവധി തവണ താരങ്ങളുടെ വിവാഹ വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ ഇടംപിടിച്ചിരുന്നു. അന്നൊക്കെ ഗോസിപ്പ് ന്യൂസിനെതിരെ വിഘ്‌നേഷ് ശിവന്‍ രംഗത്ത് എത്തിയിരുന്നു. കൂടാതെ തങ്ങളുടെ വിവാഹം രഹസ്യമായി നടത്തില്ലെന്നും എല്ലാവരേയും അറിയിക്കുമെന്ന് നയന്‍താരയും ഉറപ്പ് നല്‍കി. താരങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന് തരത്തിലുളള വാര്‍ത്തകളും ഇതിനോടകം തന്നെ പല തവണ പ്രചരിച്ചിട്ടുണ്ട്. ഈ അടുത്ത ഇടയ്ക്ക് നെറുകില്‍ സിന്ദൂരം ചാര്‍ത്തി വിക്കിയ്‌ക്കൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു

എന്നാല്‍ ഇത്തവണയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍
വിവാഹത്തെ കുറിച്ചുള്ള സൂചന താരങ്ങള്‍ തന്നെ നല്‍കിയിട്ടുണ്ട്.
വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഏകദേശം കഴിഞ്ഞെന്നാണ് വിവിധ സോഴ്‌സുകളെ ഉദ്ധരിച്ച് കൊണ്ട് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
താരവിവാഹത്തിനായുള്ള അവസാന ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ വിവാഹത്തെ കുറിച്ചുളള വാര്‍ത്തയാണ് പുറത്ത് വരുന്നത് കല്യാണ വേദി മാറ്റിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ പിങ്ക് വില്ലായാണ് സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

അതേസമയം വളരെ ലളിതമായിട്ടാകും വിവാഹം നടക്കുക എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് . ഇരുകുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. സംവിധായകന്‍ നെല്‍സണ്‍, ദിലീപ് കുമാര്‍, സാമന്ത, വിജയ് സേതുപതി എന്നിവര്‍ വിവാഹത്തിന് പങ്കെടുക്കാന്‍ സാധ്യത ഉണ്ടെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിവാഹത്തിന് ശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി വലിയൊരു വിവാഹ സല്‍ക്കാര ഒരുക്കും.

വിവാഹവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കാര്യങ്ങള്‍ക്കാന്നും താരങ്ങളുടെ പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും ഉടന്‍ തന്നെ കല്യാണം നടക്കുമെന്നുള്ള കാര്യം ഉറപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പുരസ്‌കാരദാന ചടങ്ങളില്‍ താരങ്ങള്‍ ഇത് സൂചിപ്പിച്ചിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാവാന്‍ പോകുന്നത്.

കഴിഞ്ഞ ദിവസം താരങ്ങളുടേതെന്ന് അവകാശപ്പെടുന്ന വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയിലും സിനിമ കോളങ്ങളിലും പ്രചരിച്ചിരുന്നു. പിങ്ക് വില്ല തന്നെയാണ് ഡിജിറ്റല്‍ ക്ഷണക്കത്ത് പുറത്ത് വിട്ടത്. ഇത് വൈറല്‍ ആയിരുന്നു. മനോഹരമായ തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിലാണ് സേവ് ഡേറ്റ് ചിത്രീകരിച്ചിരിക്കുന്നത്. വധു വരന്റെ പേരിനോടൊപ്പം ജൂണ്‍ 9 എന്നുളള തീയതി മാത്രമാണ് പുറത്ത് ഡിജിറ്റല്‍ ക്ഷണക്കത്തിലുളളത്. വിവാഹ സ്ഥലം ഇല്ലായിരുന്നു. കൂടാതെ വിവാഹത്തിനായി സുഹൃത്തുക്കളെ ക്ഷണിച്ച് തുടങ്ങിയിട്ടുണ്ട്.

നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ ഇരുവരും ഒന്നിച്ച് പോകില്ലെന്ന് പ്രവചിച്ചു കൊണ്ട് ജ്യോത്സ്യന്‍ രംഗത്ത് എത്തിയിരുന്നു. അധികനാള്‍ ദാമ്പത്യം നീണ്ടു പോകില്ലെന്നായിരുന്നു കണ്ടെത്തല്‍. സാമന്തയുടെ ജാതകത്തിന് സമാനമാണ് നയന്‍സിന്റേതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാല്‍ നടിയുടെ ജാതകദോഷ തീര്‍ത്തിന് ശേഷമാണ് വിവാഹം നടക്കുന്നതെന്നും ജ്യോത്സ്യന്റെ പ്രവചനത്തിന് പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു.

'കാത്തുവാക്കുല രണ്ട് കാതല്‍' എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് കൊണ്ടാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ഒരുമിച്ചുള്ള പുതിയ ജീവിതം തുടങ്ങുന്നത്. വിക്കി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.
നയന്‍സിനോടൊപ്പം വിജയ് സേതുപതിയും സാമന്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications