അന്തരിച്ച നടന്‍ സേതുരാമന് ആണ്‍കുഞ്ഞ് പിറന്നു! താരത്തിന്റെ പുനര്‍ജന്മമെന്ന് പറഞ്ഞ് ആരാധകരും

ലോക്ഡൗണ്‍ കാലത്ത് സിനിമാലോകത്തിന് കനത്ത നഷ്ടമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രമുഖരായ നിരവധി താരങ്ങളുടെ വേര്‍പാട് ഈ സമയത്ത് കാണേണ്ടി വന്നിട്ടുണ്ട്. കന്നഡത്തില്‍ നടന്‍ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം വേര്‍പിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ആ സമയത്ത് ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന ഗര്‍ഭിണിയാണെന്നുള്ളതാണ് ആരാധകരെ കൂടുതല്‍ സങ്കടത്തിലാക്കിയത്.

ആദ്യ കണ്‍മണിയെ വരവേല്‍ക്കുന്നതിന് മുന്‍പായിരുന്നു ചിരുവിന്റെ വിയോഗം. എങ്കിലും കുഞ്ഞിനെ കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മേഘ്‌നയുടേത് പോലെ സമാനമായൊരു അനുഭവം ഉണ്ടായ മറ്റൊരു താരപത്‌നിയുടെ കൂടെ വാര്‍ത്തയാണിപ്പോള്‍ വരുന്നത്. മാര്‍ച്ചില്‍ ഹൃദയാഘാതം മൂലം അന്തരിച്ച തമിഴ് നടനായിരുന്നു സേതുരാമന്‍.

drsethuraman

തമിഴിലെ നടനും ഡോക്ടറുമായ സേതുരാമന്‍ മുപ്പത്തിയൊന്നാം വയസിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. അപ്രതീക്ഷതമായിട്ടുള്ള വിയോഗ വാര്‍ത്ത ആരാധകരെയും സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയുമെല്ലാം സങ്കടത്തിലാക്കി. അന്ന് നിരവധി താരങ്ങളാണ് സേതുരാമന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് എത്തിയത്.

Recommended Video

Dulquer Salman is not only an actor but business man too

അധികംപേരും അറിഞ്ഞിരുന്നെങ്കിലും സേതുരാമന്‍ വേര്‍പിരിയുന്ന സമയത്ത് ഭാര്യ ഉമയല്‍ ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ദിവസം താരപത്‌നി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. സേതുരാമന്റെ സുഹൃത്തായ ഒരു ഡോക്ടറാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

സേതുരാമന്റെ പുനര്‍ജന്മമാണെന്നാണ് മകന്റെ പിറവിയെ കുറിച്ച് ആരാധകര്‍ പറയുന്നത്. കുട്ടി സേതു എന്നാണ് കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. എന്തായാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് എല്ലാവരും. സേതുവിന്റെ വേര്‍പാട് നല്‍കിയ വേദനയില്‍ നിന്നും ഭാര്യയ്ക്കും കുഞ്ഞിനും കരകയറാന്‍ സാധിക്കട്ടെ എന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇപ്പോള്‍ ജനിച്ച കുഞ്ഞ് കൂടാതെ മറ്റൊരു കുട്ടി കൂടി താരങ്ങള്‍ക്കുണ്ട്.

ത്വക് രോഗ വിദഗ്ദനായിരുന്ന സേതുരാമന്‍ സന്താനം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'കണ്ണ ലഡ്ഡു തിന്ന ആസായാ' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഇത് മാത്രമല്ല വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: death നടന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X