അമ്മയുടെ അനിയത്തിയെ അച്ഛന്‍ വിവാഹം കഴിച്ചു! വീട് വിട്ടിറങ്ങിയ നടി മനോരമയുടെ ജീവിതത്തെ പറ്റിയുള്ള കഥയിങ്ങനെ

തമിഴ് സിനിമയിലെ പ്രശസ്തയായ നടിയായിരുന്നു മനോരമ. ശിവാജി ഗണേശന്‍, എംജിആര്‍, ആര്‍ മുത്തുരാമന്‍, രവിചന്ദ്രന്‍, ജയശങ്കര്‍, ചൗ, നാഗേഷ്, ജെമിനി ഗണേശന്‍, ശിവകുമാര്‍, മേജര്‍ സുന്ദരരാജന്‍, രജനികാന്ത്, വിജയകാന്ത്, അജിത്, പ്രഭു, കാര്‍ത്തിക് തുടങ്ങി പല കാലഘട്ടത്തിലെ സൂപ്പര്‍താരങ്ങളുടെ സിനിമകളില്‍ മനോരമ അഭിനയിച്ചിരുന്നു.

ഏകദേശം 1500-ലധികം സിനിമകളില്‍ അഭിനയിച്ച മനോരമ 5000-ലധികം സ്റ്റേജ് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാത്രല്ല ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്. സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വളരെ ദാരിദ്ര്യത്തിലായിരുന്നു നടി. മാത്രമല്ല പിതാവിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

manorama

അത്യാവശ്യത്തിന് സാമ്പത്തികമുള്ള നല്ലൊരു കുടുംബത്തിലായിരുന്നു മനോരമ ജനിച്ചതെങ്കിലും അച്ഛന്‍ അമ്മയുടെ അനുജത്തിയെ രണ്ടാമത് വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തോടെ മനോരമയെയും കൂട്ടി അമ്മ വീട് വിട്ട് പോവുകയായിരുന്നു. ഇതോടെ കഠിന ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുന്ന നിലയിലേക്ക് ഇരുവരും എത്തി.

ദാരിദ്ര്യം കാരണം ആറാം ക്ലാസില്‍ വെച്ച് നടിയ്ക്ക് പഠനമുപേക്ഷിക്കേണ്ടതായി വന്നു. മാത്രമല്ല ചെറുപ്രായത്തിലേ പലഹാരമുണ്ടാക്കി വിറ്റാണ് നടിയും അമ്മയും ജീവിതം കഴിച്ചുകൂട്ടിയത്. 12-ാം വയസ്സില്‍ അഭിനയ ജീവിതം ആരംഭിച്ച ഇവരെ നാട്ടുകാര്‍ 'പള്ളത്തൂര്‍ പാപ്പാ' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു.

12 വയസ്സ് മുതല്‍ അഭിനയത്തോടുള്ള അഭിനിവേശം മൂലമാണ് മനോരമ വൈരം എന്ന നാടകസഭയില്‍ ചേരുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച മനോരമ എസ്എസ്ആര്‍ നാടക മന്ദ്രയില്‍ ചേര്‍ന്നു. 1964-ല്‍ ആ നാടക ക്ലബ്ബിലെ അംഗമായിരുന്ന എസ്.എസ്.രാമനാഥനുമായി പ്രണയത്തിലായി. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് 1966 ല്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഭൂപതി എന്നൊരു മകന്‍ ജനിച്ചു.

manorama

കോമഡി വേഷങ്ങള്‍ ചെയ്യുന്ന പുരുഷന്മാരെ വെല്ലാന്‍ സ്ത്രീകള്‍ ഇല്ലാതിരുന്ന കാലത്ത് തന്റെ അഭിനയ മികവ് കൊണ്ട് ഹാസ്യ വേഷങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു മനോരമ. മാത്രമല്ല അഭിനയ ജീവിതത്തില്‍ ചില റെക്കോര്‍ഡുകളും നടിയുടെ പേരിലുണ്ടായിരുന്നു.

അണ്ണാദുരൈ, കരുണാനിധി എന്നിവര്‍ക്കൊപ്പം സ്റ്റേജ് നാടകങ്ങളില്‍ അഭിനയിച്ചു. കൂടാതെ എംജിആര്‍, ജയലളിത, എന്‍ഡി രാമറാവു തുടങ്ങിയ 5 മുഖ്യമന്ത്രിമാരോടൊപ്പം അഭിനയിച്ചതിന്റെ ബഹുമതിയും നടിയുടെ പേരിനൊപ്പമുണ്ട്.

സീരീയല്‍ സംവിധായകന്‍ തിരുവേങ്കടം, ഹാര്‍മോണിയ വിദ്വാന്‍ ത്യാഗരാജന്‍ എന്നിവരാണ് നടിയ്ക്ക് മനോരമ എന്ന പേരിട്ടത്. 1958 ല്‍ പുറത്തിറങ്ങിയ മാലയിട്ട മങ്കൈയാണ് മനോരമയുടെ ആദ്യചിത്രം. കൊഞ്ചം കുമരി (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. സിങ്കം രണ്ടാണ് മനോരമയുടേതായി അവാസനം പുറത്തിറങ്ങിയ അവസാന ചിത്രം. ശേഷം 78 വയസുള്ളപ്പോള്‍ അസുഖബാധിതയായിട്ടാണ് നടി മരണപ്പെടുന്നത്.

More from Filmibeat

Read more about: manorama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X