ആദ്യ ബന്ധം 3 വര്‍ഷം, രണ്ടാമതും വിവാഹിതനാവാന്‍ ഒരുങ്ങി നടന്‍ പ്രശാന്ത്; വിവാഹ വാര്‍ത്തകള്‍ ഇങ്ങനെ
തമിഴ് സിനിമയില്‍ നിന്നും നടന്‍ ചിമ്പുവിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. താരവിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇതുവരെ പ്രചരിച്ചിരുന്നത്. അതേ സമയം നടന്‍ പ്രശാന്തും ഉടനെ വിവാഹിതനായേക്കും എന്ന തരത്തിലുള്ള ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. നടന്‍ എന്നതിലുപരി നടനും നിര്‍മാതാവുമായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത്.
താരപുത്രന്‍ എന്ന ലേബലിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നതെങ്കിലും ആദ്യ സിനിമ ബ്ലോക്ബസ്റ്റര്‍ ഹിറ്റാക്കി മാറ്റാന്‍ പ്രശാന്തിന് സാധിച്ചിരുന്നു. പിന്നീടിങ്ങോട്ട് അനേകം സിനിമകള്‍ താരത്തെ തേടി എത്തി. കഴിഞ്ഞ കുറച്ച് കാലമായി സിനിമകളുണ്ടെങ്കിലും സൂപ്പര്‍ ഹിറ്റുകള്‍ പ്രശാന്തിന് ഇല്ലായിരുന്നു. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍. ഇതിനിടയിലാണ് വിവാഹക്കാര്യം ശക്തമായി തന്നെ പ്രചരിക്കുന്നത്.

തൊണ്ണൂറുകളില്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന പ്രശാന്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാര്യമായി സിനിമകളില്‍ സജീവമല്ലായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പിതാവ് ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന 'അന്ധഗന്‍' എന്ന സിനിമയിലാണ് നടന്‍ അഭിനയിക്കുന്നത്. ബോളിവുഡില്‍ നിര്‍മ്മിച്ച 'അന്ധദ്ധുന്‍' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണിത്. കാര്‍ത്തിക്, സിമ്രാന്‍, പ്രിയ ആനന്ദ്, യോഗി ബാബു എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയാണിത്. ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച് സൂപ്പര്‍ ലുക്കിലാണ് പ്രശാന്ത് എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ലുക്ക് ഇപ്പോഴാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നതും. പ്രിയപ്പെട്ട നടന്റെ ശക്തമായൊരു തിരിച്ച് വരവായിരിക്കും ഇതെന്ന സന്തോഷത്തിലാണ് ഫാന്‍സ്.

കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും മറ്റൊരു ഘട്ടത്തിലേക്ക് പ്രശാന്ത് കടക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2005 ലാണ് പ്രശാന്ത് വിവാഹിതനാവുന്നത്. ഒരു വ്യവസായിയുടെ മകളായ ഗൃഹലക്ഷ്മി ആയിരുന്നു വധു. ഈ ബന്ധത്തില്‍ ഒരു മകനും ജനിച്ചു. എന്നാല്‍ അജ്ഞാതമായ തെറ്റിദ്ധാരണകളെ തുടര്‍ന്ന് 2008 ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. ഇപ്പോള്‍ പ്രശാന്ത് രണ്ടാമതും വിവാഹിതനാകുന്നു എന്നും അന്ധഗന്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഇതേ കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്ത് വരുമെന്നുമാണ് പുതിയ വാര്‍ത്തകള്‍. ഈ വര്‍ഷം അവസാനത്തോട് കൂടി വിവാഹ ചടങ്ങുകള്‍ വെക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു.
Recommended Video

എന്നാല്‍ വധു ആരാണെന്നോ സിനിമയില്‍ നിന്നാണോ അതോ പുറത്ത് നിന്നാണോ എന്നിങ്ങനെ ഒരു കാര്യത്തിലും വ്യക്തത വന്നിട്ടില്ല. വിവാഹ വാര്‍ത്തകള്‍ പരക്കെ വന്നെങ്കിലും താരത്തിനോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ കുടുംബം ഇക്കാര്യം വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മാത്രമല്ല നല്ലൊരു ദാമ്പത്യ ജീവിതം പ്രശാന്തിന് ലഭിക്കട്ടേ എന്ന ആശംസകളും ലഭിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











