സുഖമില്ലാത്ത മകന് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി വധുവാകുന്നു! നടന്‍ നെപ്പോളിയന്റെ മകനെ കുറിച്ച് റിപ്പോര്‍ട്ട്

മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ നടനാണ് നെപ്പോളിയന്‍. ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടന്‍ മലയാളികളുടെ ഇഷ്ടം നേടിയെടുക്കുന്നത്. ഇടയ്ക്ക് രാഷ്ട്രീയത്തിലും സജീവമായിരുന്ന നടന്റെ കുടുംബവിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നെപ്പോളിയന്റെ മൂത്തമകന്‍ ധനുഷ് വിവാഹിതനാകാന്‍ പോവുകയാണ്. മകന്റെ വിവാഹനിശ്ചയം കഴിഞ്ഞതിനെ പറ്റി താരം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നടന്റെ കുടുംബത്തെ കുറിച്ചും മകന്‍ വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയെ കുറിച്ചും ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായി. ഇത്തരത്തില്‍ ചലച്ചിത്ര നിരൂപക സോബിത ജോസഫ് നെപ്പോളിയന്റെ മകനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

napoleon-

90 കളില്‍ തെന്നിന്ത്യയിലൊട്ടാകെ മുന്‍നിര നടനായി ഉയര്‍ന്ന് നിന്ന താരമാണ് നെപ്പോളിയന്‍. മലയാളത്തിന് പുറമേ തമിഴിലും സജീവമായി നിന്ന താരം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡിഎംകെയ്ക്കൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും എംഎല്‍എ, എംപി, കേന്ദ്രമന്ത്രി എന്നിങ്ങനെ ഒട്ടേറെ ചുമതലകള്‍ വഹിക്കുകയും ചെയ്തു. നായകന് പുറമേ കിടിലന്‍ വില്ലന്‍ വേഷങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ഏതാനും വര്‍ഷം മന്ത്രിയായും പ്രവര്‍ത്തിച്ച സമയത്താണ് മകന്റെ ആരോഗ്യസ്ഥിതി മോശമാവുന്നത്. ഇതിനെ തുടര്‍ന്ന് സിനിമയും രാഷ്ട്രീയവും ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം അദ്ദേഹം അമേരിക്കയില്‍ സ്ഥിരതാമസമാക്കി.

നെപ്പോളിയന്റെ മൂത്ത മകന്‍ ധനുഷും ഇളയ മകന്‍ കുനാലും നല്ല സ്‌നേഹമുള്ള കുട്ടികളാണെന്നാണ് സബിത ജോസഫ് പറയുന്നത്. മാത്രമല്ല അദ്ദേഹവും ഭാര്യയും നല്ല ദമ്പതിമാരായി സ്‌നേഹത്തോടെ ജീവിക്കുന്നവരുമാണ്. നെപ്പോളിയന്റെ ഭാര്യ വളരെ പാവമാണ്, എല്ലാവരോടും ദയയോടെ പെരുമാറുന്ന സ്വഭാവം.

സിനിമകളില്‍ അഭിനയിച്ച് നെപ്പോളിയന്‍ പ്രശസ്തനാവുകയും സമ്പാദിച്ച പണം പാഴാക്കാതെ വീട് വാങ്ങുകയും ബിസിനസിലേക്ക് ഇറങ്ങുകയുമൊക്കെ ചെയ്തു. പിന്നീടാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നത്. നടന്റെ മൂത്തമകന് മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്നൊരു അസുഖമുണ്ട്.

Napoleon

അയാള്‍ക്ക് നില്‍ക്കാനോ നടക്കാനോ കഴിയില്ല. ഇതിനായി തിരുനെല്‍വേലിയില്‍ ചികിത്സ നല്‍കിയെങ്കിലും ഒരു പുരോഗതിയും ഇല്ലാത്തതിനാലാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നത്. പിന്നീട് അവിടെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കി. എന്നിട്ടും മകന്‍ ധനുഷിന് രോഗം പൂര്‍ണമായും ഭേദമായിട്ടില്ല. എന്നിരുന്നാലും, മകന്‍ വെദഗ്ധ്യമുള്ളയാളാണ്. നെപ്പോളിയന്റെ ഒരു കമ്പനി നടത്തുന്നതും മകനാണ്.

ഇരുന്നുകൊണ്ട് ലാപ്ടോപ്പില്‍ എല്ലാ ജോലികളും കൈകാര്യം ചെയ്യും. അത്രയും ഓര്‍മശക്തിയുള്ളവനാണ് അദ്ദേഹം. എന്നാല്‍ ധനുഷിന് ഇപ്പോള്‍ പാവപ്പെട്ടൊരു പെണ്‍കുട്ടിയെ വധുവാക്കിയിരിക്കുകയാണ്. ഒരു പാവപ്പെട്ട കുടുംബത്തിലെ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയാണ് ധനുഷിന്റെ വധു. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയെ താരപുത്രന്‍ വിവാഹം കഴിക്കുന്നതിന്റെ ഉദ്ദേശ്യം അയാളെ സംരക്ഷിക്കണമെന്നുള്ളത് കൊണ്ടാണ്.

അയാള്‍ക്ക് വേണമെങ്കില്‍ ഒരു കോടീശ്വര സ്ത്രീയെ വിവാഹം കഴിക്കാമെങ്കിലും ഈ പെണ്‍കുട്ടി മകന്റെ കാര്യങ്ങളെല്ലാം നോക്കുമെന്ന തോന്നലിലാണ് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സബിത പറയുന്നത്. ധനുഷിന്റെ അവസ്ഥകളൊക്കെ മനസിലാക്കി തന്നെയാണ് പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചതും.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X