twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീടിന് പുറത്ത് പ്രിയപ്പെട്ടവനേയും കാത്ത് താരപത്നി, രജനികാന്തിനെ ഭാര്യ ലത സ്വീകരിച്ചത് ഇങ്ങനെ...

    |

    രണ്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് നടൻ രജനികാന്ത് വീട്ടിൽ തിരിച്ചെത്തിയത്. താരത്തിന്റെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ക്രിസ്മസ് ദിനമായ ഡിസംബർ 25ന് രജനിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രക്ത സമ്മർദ്ദം സാധാരണ നിലയിലേയ്ക്ക് എത്തിയതിന് ശേഷമാണ് താരത്തെ ഡിസ്ചാർജ് ചെയ്തതിരിക്കുന്നത്. ആശുപത്രി വിട്ടെങ്കിലും ഒരാഴ്ചത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നടന് നിർദ്ദേശിക്കുന്നത്.

    ഇപ്പോൾ സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ കോളങ്ങളിലും വൈറലാകുന്നത് വീട്ടിൽ മടങ്ങി എത്തിയ രജനിയുടെ ചിത്രങ്ങളാണ്. മകൾ ഐശ്വര്യക്കൊപ്പമാണ് രജനി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിരിക്കുന്നത്. ഇന്ത്യ ടുഡെയാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ഇപ്പോൾ ചൈന്നൈയിലെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് താരം.

    മകൾക്കൊപ്പം

    മകൾ ഐശ്വര്യയ്ക്കൊപ്പം ചാർട്ടേട് വിമാനത്തിലാണ് രജനി ഹൈദരാബാദിൽ നിന്ന് ചെന്നൈയിൽ എത്തിയത്. ഭാര്യ ലത താരത്തെ ആരതിയുഴിഞ്ഞാണ് സ്വീകരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കൂടാതെ തന്നെ കാത്ത് നിന്നവർക്ക് നേരെ കൈകൂപ്പി നന്ദി പറഞ്ഞിന് ശേഷമാണ് താരം തന്റെ വസതിയിലേയ്ക്ക് പോയത്. രജനിയുടെ മടങ്ങിയ വരവ് പ്രേക്ഷകരെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. അതേസമയം ന‍ടന്റെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനം പ്രതിസന്ധിയിലായിട്ടുണ്ട്. പാർട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കാനായിരുന്നു രജനി തീരുമാനിച്ചിരുന്നത്.

    രജനി ലത പ്രണയം

    കോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് രജനിയും ലതയും. സ്റ്റൈൽ മന്നനോടൊപ്പം ഒരു നിഴലു പോലെ സിനിമ സെറ്റിൽ ലതയും എത്താറുണ്ട്. ഇന്നും തമിഴ് സിനിമാ കോളങ്ങിൽ ഇവരുടെ പ്രണയകഥ ചർച്ചാ വിഷയമാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.ഒരു അഭിമുഖത്തിനിടെയാണ് പ്രണയത്തിലാവുന്നത്. തുടർന്ന് 1981 ഫെബ്രുവരി 26 ന് ഇരുവരും വിവാഹിതരാവുകയായിരുന്നു.

    പ്രണയം തുടങ്ങിയത്

    തില്ലു മല്ലു എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. രജനിയെ ഇന്റവ്യൂ ചെയ്യാനായിട്ടായിരുന്നു ലത അന്ന് അവിടെ എത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ സ്റ്റൈൽ മന്നന് ലതയോട് പ്രണയം തോന്നി. തുടർന്ന് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ വീട്ടുകാരോട് സംസാരിക്കാനായിരുന്നു ലത അന്ന് രജനിയോട് പറഞ്ഞത്. വിവാഹാലോചന വീട്ടിൽ എത്തുകയും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് 39 വർഷങ്ങൾ പിന്നിടുമ്പോൾ ഇന്നും ആ പഴയ സ്നേഹം ഇവർക്കിടയിൽ അതുപോലെ നിലനിൽക്കുന്നുണ്ട്.

    Recommended Video

    Happy Birthday Rajinikanth: PM Modi, Mohanlal and others wish Thalaiva on 70th birthday
    രജനിയുടെ കരിയർ

    1975 ൽ പുറത്തു വന്ന അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനി തമിഴ് സിനിമയിൽ എത്തുന്നത്. 1977 ൽ എസ്.പി. മുത്തുരാമൻ സംവിധാനം ചെയ്ത ചിത്രമായ ഭുവന ഒരു കേൾവിക്കുറിയാണ് രജനിയെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധേയനാക്കിയത്. പിന്നീട് തൊട്ട് അടുത്ത വർഷം മുള്ളും മലരും എന്ന ചിത്രത്തിലൂടെ രജനി തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

    മോഹൻലാലിന്റെ മകളുടെ പുതിയ ലുക്ക് വൈറൽ

    English summary
    Latha Rajinikanth Welcomes Rajinikanth To Home With An Arti
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X