'എന്റെ മകന് പതിനാലാം ജന്മദിനാശംസകൾ... ലവ് യു'; വൈറലായി വിശാലിന്റെ ട്വീറ്റ്, ആദ്യമൊന്ന് ഞെട്ടിയെന്ന് ആരാധകർ!

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് വിശാൽ. മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. വൻ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്. വ്യത്യസ്തമായ തിരക്കഥയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പൗരുഷം കൊണ്ട് ആരാധകരെ സൃഷ്ടിച്ചെടുത്ത നടൻ കൂടിയാണ് വിശാൽ. സണ്ടക്കോഴി അടക്കമുള്ള സിനിമകളുടെ റിലീസിന് ശേഷം വലിയൊരു ഫാൻ ഫോളോയിങ് കേരളത്തിലും വിശാലിനുണ്ട്.

വില്ലൻ അടക്കമുള്ള മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ളതിനാൽ താരത്തിനോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് താരം പങ്കുവെച്ചൊരു ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അതിന് കാരണം താരം നൽകിയ ക്യാപ്ഷനാണ്. 'എന്റെ മകന് പതിനാലാം പിറന്നാൾ ആശംസകൾ... ലവ് യു' എന്നാണ് തന്റെ വളർത്തുനായയുടെ ചിത്രം പങ്കുവെച്ച് വിശാൽ കുറിച്ചത്.

 Vishal

ട്വീറ്റ് കണ്ട ആരാധകർ ഒന്ന് അമ്പരന്നു. പിന്നെയാണ് മകൻ എന്ന് താരം വിശേഷിപ്പിച്ചത് വളർത്തുനായയെ ആണെന്ന് ആരാധകർ ചിത്രം കണ്ട് മനസിലാക്കിയത്. ഹാപ്പി ബർത്ത് ‍ഡെ ബോയ് എന്നെഴുതിയ തൊപ്പിയൊക്കെ ധരിച്ച് വിശാലിന് മുമ്പിൽ ബർത്ത് ഡെ കേക്കിലേക്ക് നോക്കി വളർത്തുനായ ഇരിക്കുന്നതും നടന്റെ കുടുംബാം​ഗങ്ങൾ സന്തോഷത്തോടെ ചുറ്റും നിൽക്കുന്നതും ഫോട്ടോയിൽ കാണാം.

ഓഗി എന്നാണ് വളർത്തുനായയ്ക്ക് താരം പേരിട്ടിരിക്കുന്നത്. നാൽപ്പത്തിയഞ്ചാം വയസിലും വിശാൽ അവിവാഹിതനാണ്. തമിഴിൽ വിവാഹം കഴിക്കാതെ ബാച്ചിലർ ലൈഫ് നയിക്കുന്നവരിൽ പ്രധാനിയാണ് വിശാൽ.

കുറച്ച് നാളുകൾക്ക് മുമ്പ് നടി അനിഷ അല്ല റെഡ്ഡിയുമായി വിശാലിന്റെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ പിന്നീടത് മുടങ്ങി. അനിഷ തനിക്ക് ദൈവം തന്ന സമ്മാനമാണെന്നായിരുന്നു മുമ്പ് ദിനതന്തി പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 'വിശാഖപട്ടണത്തുവെച്ച് എന്റെ പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്.'

'അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് എന്നെ കാണാൻ വന്നതായിരുന്നു. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു.'

vishal

'കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്. അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷക കുടുംബത്തിൽനിന്നുള്ളവരായിരുന്നു. അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷെ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല.'

'അവൾക്കാവശ്യമുളള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത് എന്നും', പ്രണയത്തെ കുറിച്ച് സംസാരിച്ച് വിശാൽ പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞുവെന്നത് ആരാധകർക്കും വിശ്വാസിക്കാൻ പ്രയാസമായിരുന്നു. നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ.

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X