പുലിയില്‍ നിന്ന് ഇനിയും എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

By Aswini

ഇളയദളപതി വിജയ് യുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ചെലവുകൂടിയ ചിത്രമാണ് ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി. ഏറെ സസ്‌പെന്‍സോടെ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഓരോ സംഭവവും ഓരോ ഘട്ടത്തിലും ലീക്കാകുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.

ടീസറിനും, സ്‌റ്റോറിയും ലീക്കായതിന് പിന്നാലെ വീണ്ടും ചിത്രത്തിലെ ചില എക്‌സ്‌ക്ലൂസീവ് ഷൂട്ടിങ് ചിത്രങ്ങള്‍ ലീക്കായെന്നാണ് പുതിയ പരാതി. എന്തായാലും സംഭവത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ എസ് ജോര്‍ജ്ജിന് പരാതി നല്‍കിയിട്ടുണ്ടെന്ന് സംവിധായകന്‍ അറിയിച്ചു.

ചിത്രം ഔദ്യോഗികമായി പുറത്തുവിടാം എന്ന് തീരുമാനിച്ചതിന് ശേഷമാണ് ലീക്കായതെന്നും, അതിനാല്‍ സിനിമയുമായി ബന്ധമുള്ള ആരോ ആവും ചിത്രങ്ങള്‍ ലീക്ക് ചെയ്തതെന്നും സംവിധായകന്‍ പറയുന്നു. ടീസര്‍ ലീക്കായതും, ഔദ്യോഗികമായി റിലീസ് ചെയ്യുന്നത് തൊട്ടുമുമ്പായിരുന്നു. സ്ലൈഡുകളിലൂടെ തുടര്‍ന്ന് വായിക്കൂ...

ഫോട്ടോ ലീക്കായത്

പുലിയില്‍ നിന്ന് ഇനിയു എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

ഏരെ സസ്‌പെന്‍സോടുകൂടെ ചിത്രീകരിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഒരു ഷൂട്ടിങ് സ്റ്റില്‍ ആണ് ആദ്യം ലീക്കായത്. ചിത്രത്തില്‍ വിജയ് യുടെ ഗെറ്റപ്പെല്ലാം സസ്‌പെന്‍സായി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഫോട്ടോ ലീക്കായതോടെ അത് പൊളിഞ്ഞു. കാടിനുള്ളില്‍ നിന്നും ഷൂട്ടിങിന് ശേഷം വിജയ് ഇറങ്ങിവരുന്നതായിരുന്നു ചിത്രത്തില്‍

ടീസര്‍ ലീക്കായത്

പുലിയില്‍ നിന്ന് ഇനിയു എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

വിജയ് യ്ക്ക് പിറന്നാല്‍ സമ്മാനമായി ജൂണ്‍ 22 ന് പുലര്‍ച്ചെ 12 മണിക്ക് റിലീസ് ചെയ്യാനിരുന്ന പുലിയുടെ ടീസര്‍ തലേ ദിവസം ഉച്ചയോടെ ലീക്കായി. സിസിടിവി യുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം ലീക്ക് ചെയ്ത ആളെ പൊലീസ് പിടികൂടുകയും ചെയ്തു.

ഉത്തമ വില്ലന് സംഭവിച്ചത്

പുലിയില്‍ നിന്ന് ഇനിയു എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

ടീസറുകളും ട്രെയിലറുകളും ലീക്കാകുന്ന സംഭവം തമിഴകത്ത് ഇതാദ്യമല്ല. മാസങ്ങള്‍ക്ക് മുമ്പ് കമല്‍ ഹസന്‍ നായകനായ ഉത്തമവില്ലന്റെ ട്രെയിലറും സമാനമായ പ്രശ്‌നം അഭിമുഖീകരിച്ചു. ഓഡിയോ ഇല്ലാതെ ചിത്രത്തിന്റെ ട്രെയിലര്‍ ലീക്കാക്കുയയായിരുന്നു. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പെട്ടന്ന് റിലീസ് ചെയ്തു.

ഐ യുടെ ടീസര്‍

പുലിയില്‍ നിന്ന് ഇനിയു എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

വിക്രമിന്റെ ഐ എന്ന ചിത്രത്തിന്റെ ടീസറും, അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിന് മുമ്പ് ലീക്കായി. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായതുകൊണ്ട് പെട്ടന്ന് തന്നെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചു.

ബാഹുബലിയുടെ ട്രെയിലര്‍

പുലിയില്‍ നിന്ന് ഇനിയു എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പുതിയ മാനം നല്‍കി പ്രദര്‍ശനം തുടരുന്ന ബാഹുബലി എന്ന ചിത്രത്തിന്റെ ട്രെയിലറും ലീക്കായിരുന്നു. അണിയറപ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടു ഉണ്ടാക്കിയെടുത്ത ചിത്രത്തിന്റെ ഊര്‍ജ്ജ്വസ്വലത നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ട്രെയിലര്‍ ലീക്കായത്.

ധനുഷിന്റെ കൊലവറി

പുലിയില്‍ നിന്ന് ഇനിയു എന്തൊക്കെ ലീക്കാകും?? ദേ പിന്നെയും ഫോട്ടോ ലീക്കായി

ത്രി എന്ന ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദ്രന്‍ ഈണം പകര്‍ന്ന് ധനുഷ് പാടിയ വൈ ദിസ് കൊലവറി എന്ന പാട്ടിന്റെ മേക്കിങ് വീഡിയോയ്ക്കും ലീക്കന്മാര്‍ പണികൊടുത്തിട്ടുണ്ട്. ധനുഷ് പാടുന്നു എന്നറിഞ്ഞതോടെ തെറ്റായ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. അപൂര്‍ണമായ ആ വീഡിയോ പ്രേക്ഷകരല്‍ നെഗറ്റീവ് ഇംപാക്ട്ട് ഉണ്ടാക്കും എന്നതുകൊണ്ട് നിശ്ചയിച്ചതിലും നേരത്തെ പാട്ട് റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X