വിജയ് യുടെ പുലിയുടെ സ്റ്റോറിലൈന്‍ ലീക്കായി ?
തമിഴ് ഇളയദളപതി വിജയ് നായകനാകുന്ന പുലി എന്ന പുതിയ ചിത്രത്തിന്റെ സ്റ്റോറി ലൈന്‍ ലീക്കായതായി റിപ്പോര്‍ട്ടുകള്‍. വിജയ് യുടെ ആക്ഷന്‍ രംഗങ്ങളുള്‍ക്കൊള്ളിച്ച സിനിമയെന്നതിനാലും താരസമ്പന്നതകൊണ്ടും, ബോക്‌സോഫീസില്‍ തകര്‍ത്തോടിയ കത്തിയ്ക്ക് ശേഷം വരുന്ന വിജയ് ചിത്രമെന്നതുകൊണ്ടും തുടക്കം മുതല്‍ പുലി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ വിജയ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. കത്തിയ്ക്ക് ശേഷം വീണ്ടും വിജയ് ഇരട്ടെ വേഷത്തിലെത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. മൂന്നാമത്തെ വേഷം സസ്‌പെന്‍സായി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഥതേടിപ്പോയ പാപ്പരസികള്‍ ആ സത്യം കണ്ടു പിടിച്ചു. വിജയ്ക്ക് രണ്ടല്ല, മൂന്ന് വേഷങ്ങള്‍ ചിത്രത്തിലുണ്ടെന്ന്.

മൂന്ന് കാലഘട്ടത്തിലായിട്ടായിരിക്കും വിജയ് ചിത്രത്തിലെത്തുന്നത്. ആദ്യ വേഷത്തില്‍ ഒരു 'കമാന്‍ഡറുടെ' രൂപമാണെങ്കില്‍ ഈ വേഷവുമായി ഒരു വിധത്തിലും സാമ്യമില്ലാത്ത 'കാര്‍ട്ടൂണിസ്റ്റിന്റെ' വേഷമാണ് രണ്ടാമത്തേത്. എന്നാല്‍ മൂന്നാമത്തെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ആരാധകര്‍ കാത്തിരിക്കുന്ന സസ്‌പെന്‍സ് ഒളിപ്പിച്ചിരിക്കുന്നത് മുന്നാമത്തെ വേഷത്തിലായിരിക്കുമെന്നാണ് സൂചന.
മുമ്പ് ഒരിക്കല്‍ പോലും താന്‍ ചെയ്യാത്ത വേഷമായിരിക്കും ചിത്രത്തിലെ മൂന്നാമത്തെ വേഷമെന്ന് വിജയ് വെളിപ്പെടുത്തിയത് ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു. ഫാന്റസി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നതാണ് ഈ പ്രതീക്ഷകളുടെയെല്ലാം അടിസ്ഥാനം.
ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി വിജയ് യുടെ അമ്മയായി എത്തുന്നു. വിജയ് യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.


Click it and Unblock the Notifications