»   » കൂടെ കിടക്കാന്‍ വിളിച്ച സംവിധായകന്‍ വയാഗ്ര കഴിച്ച് മരിച്ചു; കര്‍മ്മ ഫലം കിട്ടിയെന്ന് നടി ലേഖ

കൂടെ കിടക്കാന്‍ വിളിച്ച സംവിധായകന്‍ വയാഗ്ര കഴിച്ച് മരിച്ചു; കര്‍മ്മ ഫലം കിട്ടിയെന്ന് നടി ലേഖ

Posted By: Rohini
Subscribe to Filmibeat Malayalam

അവസരങ്ങള്‍ക്കായി ആരുടെയും കൂടെ കിടക്കുന്ന നായികമാരുണ്ടാവും. എന്നാല്‍ എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. സംവിധായകരുടെയും സൂപ്പര്‍താരങ്ങളുടെയും ഇത്തരം അതിമോഹങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയ നായികമാരുമുണ്ട്.

സന്തോഷ് ശിവന്‍ ചിത്രത്തില്‍ ലേഖ വാഷിങ്ടണ്‍

കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് സമീപകാലത്ത് പല പ്രമുഖ നായികമാരും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ സഹ നടി വേഷങ്ങളിലൂടെ ശ്രദ്ധേയായ ലേഖ വാഷിങ്ടണ്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പറയുന്നു.

ഓഫര്‍ തന്നിട്ട് ചോദിച്ചു

ഒരു തമിഴ് സംവിധായകന്‍ എനിക്ക് അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു റോള്‍ ഓഫര്‍ ചെയ്തു. അതിന് ശേഷം എന്നെയും കൂട്ടി കാറില്‍ ഒരു റൈഡ് പോയി. കാറില്‍ വച്ച് ഇതിനൊക്കെ പ്രതിഫലമായി എനിക്ക് എന്ത് തരും എന്നായിരുന്നു സംവിധായകന്റെ ചോദ്യം

എടുത്തടിച്ച് മറുപടി പറഞ്ഞു

ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലായഎങ്കിലും, 'ഇതിനൊക്കെ പ്രതിഫലമായി താങ്കളുടെ ചിത്രത്തില്‍ ഞാന്‍ നന്നായി അഭിനയിക്കും' എന്ന് ലേഘ പറഞ്ഞത്രെ. വീണ്ടും സംവിധായകന്‍ അതേ ചോദ്യം ചോദിച്ചു. കൂടെ കിടക്കാന്‍ എന്നെ നോക്കണ്ട എന്ന് മുഖത്ത് നോക്കി ലേഘ മറുപടി കൊടുത്തു. നടിയില്‍ നിന്ന് ഇത്തപമൊരു മറുപടി സംവിധായകന്‍ പ്രതീക്ഷിച്ചിരുന്നില്ല.

ആ അവസരം എനിക്ക് വേണ്ട

തുടര്‍ന്ന് അദ്ദേഹം എനിക്ക് പലതും ഓഫര്‍ ചെയ്തു. സിനിമയില്‍ നായികാ വേഷം തരാം എന്നും മറ്റുമൊക്കെ പറഞ്ഞു. പക്ഷെ അത്തരമൊരു ഓഫര്‍ എനിക്ക് വേണ്ടായിരുന്നു. ഇനി ഞാന്‍ ആ സിനിമ ചെയ്താല്‍ ലൊക്കേഷനിലുണ്ടാകാന്‍ പോകുന്ന ദുരനുഭവങ്ങളെ കുറിച്ചോര്‍ത്ത് ആ സംവിധായകന്റെ സിനിമ ഉപേക്ഷിച്ചു.

വിദേശത്ത് വച്ച് മരണം

എനിക്ക് പകരം ആ ചിത്രത്തില്‍ മറ്റൊരു പ്രമുഖ നടി എത്തി. ഇതേ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോയപ്പോഴായിരുന്നു ആ സംവിധായകന്റെ മരണം. അമിതമായി വയാഗ്ര കഴിച്ച് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുകയായിരുന്നു. അത് ഒരു പെര്‍ഫക്ട് മരണമാണ്. കര്‍മ്മഫലം കിട്ടും- ലേഖ പറഞ്ഞു.

ആരാണ് ലേഖ

വീഡിയോ ജോക്കിയായിരുന്ന ലേഖ കാതലര്‍ ദിനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. ജയം കൊണ്ടേന്‍ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധയമായി. വേദം, വാ, കല്യാണ സമയല്‍ സാദം, അരിമ നമ്പി എന്നിവയാണ് മറ്റ് പ്രധാന തമിഴ് ചിത്രങ്ങള്‍.

English summary
Lekha Washington's reveals how a Kollywood Director asked her a Sexual favour for a film !

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam