അറപ്പുളവാക്കുന്ന തെറിയും അശ്ലീലവും! ചിമ്പുവിനെതിരെ ഒളിയമ്പുമായെത്തിയ ലേഖയ്ക്ക് നേരിടേണ്ടി വന്നത്?

മീ ടൂ തരംഗത്തിനിടയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് പലരുമെത്തുന്നത്. സിനിമാരംഗത്തെ പല വിഗ്രഹങ്ങളും മീ ടൂവിലൂടെ തകര്‍ന്നടിയുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സ്‌ക്രീനില്‍ കാണുന്നത് പോലെ തന്നെ ജീവിതത്തിലും മിക്കവരും അഭിനയിക്കുകയാണെന്നാണ് പലരും പറഞ്ഞത്. ഹോളിവുഡിന് പിന്നാലെയായാണ് ബോളിവുഡും ടോളിവുഡുമൊക്കെ മീ ടൂവിനെ ഏറ്റെടുത്തത്. മലയാളത്തിലും മീ ടൂ തുറന്നുപറച്ചില്‍ നടന്നതോടെയാണ് കേരളക്കര ഞെട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരനുഭവത്തെക്കുറിച്ചാണ് പലരും തുറന്നുപറഞ്ഞത്. ബോളിവുഡില്‍ മീ ടൂവിനെക്കുറിച്ച് തുറന്നുപറയുന്നവരെ സംരക്ഷിച്ച് മുന്നേറുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് മലയാളത്തിലേതെന്നും സംസാരിക്കുന്നവര്‍ക്ക് അവസരം നിഷേധിക്കുന്ന നിലപാടുകളാണ് ഇവിടത്തേതെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്.

തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരങ്ങളിലൊരാളായ അര്‍ജുനെതിരെയും മീ ടൂ വെളിപ്പെടുത്തല്‍ നടന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സോളോയിലെ നായികയായ ശ്രുതി ഹരിഹരനായിരുന്നു അദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തമിഴകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു ഈ സംഭവം. ഇതിന് പിന്നാലെയായാണ് തുറന്നുപറച്ചിലുകളുമായി ലേഖ വാഷിങ്ടണ്‍ എത്തിയത്. താരത്തിന്റെ ആരോപണം ചിമ്പുവിനെ ലക്ഷ്യമാക്കിയാണെന്നാരോപിച്ച് ആരാധകര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വണ്‍വേര്‍ഡ് കെട്ടവന്‍ മീ ടൂ എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് ആരാധകര്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ ചില്ലറ ആക്രമണമല്ല നടക്കുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ലേഖ വാഷിങ്ടണിന്റെ ട്വീറ്റ്

ലേഖ വാഷിങ്ടണിന്റെ ട്വീറ്റ്

കാതലര്‍ ദിനത്തില്‍ അഥിഥി താരമായെത്തിയതാണ് ലേഖ വാഷിങ്ടണ്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ ആരാധകരുടെ മനം കവര്‍ന്ന താരത്തിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. തമിഴിന് പുറമെ തെലുങ്കിലും ബോളിവിഡിലും ഈ താരം സാന്നിധ്യം അറിയിച്ചിരുന്നു. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദം നേടിയ ലേഖ സംവിധാനവും പഠിച്ചിട്ടുണ്ട്. ജിടി നന്ദു സംവിധാനം ചെയ്ത കെട്ടവന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത് ഈ താരമായിരുന്നു. ചിമ്പുവായിരുന്നു ചിത്രത്തിലെ നായകന്‍. നായകനും അണിയറപ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരസ്യത്തെത്തുടര്‍ന്ന് ചിത്രം ഇന്നും പെട്ടിയിലാണ്. മീടു തുറന്നുപറച്ചിലുകള്‍ വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കെട്ടവന്‍ മീ ടൂ എന്ന ട്വീറ്റുമായി താരമെത്തിയത്.

ചിമ്പുവിനെതിരെ ഒളിയമ്പ്

ചിമ്പുവിനെതിരെ ഒളിയമ്പ്

ചിമ്പുവിനെ ഉദ്ദേശിച്ചാണ് താരത്തിന്റെ ട്വീറ്റെന്നായിരുന്നും പലരും പറഞ്ഞിരുന്നത്. താരത്തെ ഉദ്ദേശിച്ച് മാത്രമാണ് ഇത്തരത്തിലൊരു പ്രസ്താവനയെന്ന് വ്യക്തമാക്കി ചിമ്പു ആരാധകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നം വഷളായത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്. സംഭവം വിവാദമായതോടെയാണ് ചിമ്പുവിന്റെ ഓഫീസ് വിശദീകരണം നല്‍കിയത്. ലേഖയുടെ ട്വീറ്റ് താരത്തെ ഉദ്ദേശിച്ചല്ലെന്നും നടന്റെ പേരുപയോഗിച്ച് പ്രശ്‌നം വഷളാക്കരുതെന്നുമായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നില്ല. സൈബര്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

ചിമ്പു കാരണം സിനിമ മുടങ്ങിയോ?

ചിമ്പു കാരണം സിനിമ മുടങ്ങിയോ?

ചിമ്പു കാരണമാണ് ആ സിനിമ ഇന്നും പെട്ടിയില്‍ കിടക്കുന്നതെന്നാണ് സംവിധായകന്റെ വാദം. നിരവധി പേര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ചിത്രം ഒരുങ്ങിയതെന്നും ചിമ്പു ഒറ്റയൊരാള്‍ കാരണം തന്റെ സിനിമ പാതിവഴിയില്‍ മുടങ്ങിയെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട ആരെയാണ് താരം ലക്ഷ്യമാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാനും താരത്തോട് ആവശ്യപ്പെട്ട്.

ധനുഷിനെ പരിഗണിച്ചെന്നറിഞ്ഞപ്പോള്‍

ധനുഷിനെ പരിഗണിച്ചെന്നറിഞ്ഞപ്പോള്‍

ചിമ്പുവിനോട് താന്‍ ഈ സിനിമയെക്കുറിച്ച് നേരത്തെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് തുടക്കത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പിന്നീട് നാളുകളേറെ കഴിഞ്ഞപ്പോഴാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിക്കാനായി സമ്മതിച്ചത്. അതിനിടയില്‍ താന്‍ മറ്റ് താരങ്ങളെ സമീപിച്ചിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സ്വയം സന്നദ്ധത പ്രകടിപ്പിച്ചെത്തിയ ചിമ്പുവിനെത്തന്നെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ധനുഷിനെ നായകനാക്കാന്‍ പരിഗണിച്ചിരുന്നുവെന്നറിഞ്ഞതോടെയാണ് താരം ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതെന്നും അദ്ദേഹത്തോട് അസൂയയാണ് താരത്തിനെന്നും സംവിധായകന്‍ ഒരഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു.

ലേഖയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ലേഖയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് ചിമ്പുവിന്റെ സ്ഥാനം. താരത്തെക്കുറിച്ച് ഇത്തരത്തിലൊരു ആരപോണം വന്നപ്പോള്‍ത്തന്നെ പ്രതികരണവുമായി ആരാധകരെത്തിയിരുന്നു. തങ്ങളുടെ പ്രിയതാരം അത്തരക്കാരനല്ലെന്നായിരുന്നു പലരും പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ലേഖയെ കൊന്നുകൊല വിളിക്കുകയാണ് പലരും. നേരത്തെ മമ്മൂട്ടിയുടെ കസബയെ വിമര്‍ശിച്ച പാര്‍വതിക്ക് അഭിമുഖീകരിക്കേണ്ടി വന്ന അതേ അവസ്ഥയിലൂടെയാണ് താരം ഇപ്പോള്‍ കടന്നുപോകുന്നത്.

നേരത്തെയുള്ള തുറന്നുപറച്ചില്‍

നേരത്തെയുള്ള തുറന്നുപറച്ചില്‍

സിനിമാലോകത്തെ ചതിക്കുഴികളെക്കുറിച്ച് ലേഖ നേരത്തെ തുറന്നുപറഞ്ഞിരുന്നു. സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു അന്ന് താരം പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം നല്‍കിയതിന് ശേഷം അതിന് പ്രത്യുപകാരമായി എന്ത് തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യത്തിന് പിന്നിലെ കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലായെങ്കിലും വാങ്ങിക്കുന്ന പ്രതിഫലത്തിനനുസരിച്ച് അഭിനയിക്കുമെന്ന മറുപടിയായിരുന്നു അന്ന് താരം നല്‍കിയത്.

കൂടെക്കിടക്കാന്‍ കിട്ടില്ല

കൂടെക്കിടക്കാന്‍ കിട്ടില്ല

സംവിധായകന്റെ ദുരുദ്ദേശത്തെക്കുറിച്ച് മനസ്സിലാക്കിയെങ്കിലും തുടക്കത്തില്‍ അത് ഭാവിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം വിടാതെ പിടികൂടിയപ്പോള്‍ എടുത്തടിച്ച പോലെ മറുപടി നല്‍കിയതായും താരം പറയുന്നു. കൂടെക്കിടക്കാനായി തന്നെ കിട്ടില്ലെന്നായിരുന്നു താന്‍ പറഞ്ഞതെന്ന് ലേഖ നേരത്തെ തുറന്നുപറഞ്ഞിരുന്നു. മീ ടൂ തുറന്നുപറച്ചിലുകളെത്തിയപ്പോള്‍ താരം എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് കൃത്യമായി മനസ്സിലാവാത്തതിന്റെ ആശങ്കയിലാണ് ആരാധകര്‍.

ട്വീറ്റ് കാണാം

ലേഖയുടെ ട്വീറ്റ് ഇങ്ങനെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X