അനേഗനില്‍ ധനുഷിനൊപ്പം ലെന

By Lakshmi

മലയാളത്തില്‍ മികച്ച താരമെന്ന് പേരെടുത്തുകഴിഞ്ഞ ലെന തമിഴകത്തേയ്ക്ക്. ധനുഷ് നായകനാകുന്ന അനേഗന്‍ എന്ന ചിത്രത്തിലാണ് ലെന അഭിനയിക്കാന്‍ പോകുന്നത്. കെവി ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷമാണ് ലെനയ്ക്ക് ലഭിച്ചിരിക്കുന്നത്. ധനുഷ് നാല് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മാട്രാന്‍ എന്ന ചിത്രത്തിന് ശേഷം കെവി ആനന്ദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അനേഗന്‍. ഇത്രയും മികച്ചൊരു ടീമിനൊപ്പം തമിഴില്‍ ജോലിചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ലെന പറയുന്നു. അനേഗന്റെ സെറ്റില്‍ നിന്നുള്ള ചിത്രം ലെന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധനുഷ്, കെവി ആനന്ദ്, ഛായാഗ്രാഹകനായ ഓം പ്രകാശിനുമൊപ്പം പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കിലിട്ടിരിക്കുന്നത്.

Lena and Dhanush

ചിത്രത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞൊരു കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നതെന്ന് കെവി ആനന്ദ് പറയുന്നു. ബോളിവുഡ് താരമായ അമൈറയാണ് ചിത്രത്തില്‍ ധനുഷിന് നായികയായി എത്തുന്നത്.

പതിവ് രീതികളില്‍ നിന്നും മാറി ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് അനേഗനിലൂടെ ആനന്ദ് ലക്ഷ്യമിടുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, ആശിഷ് വിദ്യാര്‍ത്ഥി, ജഗന്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മുന്‍കാല താരം കാര്‍ത്തികും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ, ബൊളീവിയ തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X