ശരിക്കും അടി കിട്ടി, ഗ്ലിസറിൻ പോലുമില്ലാതെ കരഞ്ഞു; എല്ലാം സൂര്യ കാണുന്നുണ്ടായിരുന്നു, അനുഭവം പറഞ്ഞ് ലിജോ മോൾ

ജയ് ഭീം എന്ന പേരില്‍ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് തമിഴില്‍ നിര്‍മ്മിച്ച സിനിമ പ്രേക്ഷക പ്രശംസ നേടി തരംഗമായി കൊണ്ടിരിക്കുകയാണ്. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സൂര്യ, ലിജോ മോള്‍ ജോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലൂടെ അസാധ്യ പ്രകടനം കാഴ്ച വെച്ച് ലിജോ മോള്‍ മലയാളികളുടെയും തമിഴ് സിനിമാപ്രേമികളുടെയും ജനപ്രീതി നേടി കഴിഞ്ഞു. അത്ര സുഖകരമായ ഷൂട്ടിങ് അനുഭവം അല്ലായിരുന്നു. നിരവധി വേദനകളും കഠിനാധ്വാനവും അതിന് വേണ്ടി വന്നുവെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

ബിക്കിനിയിൽ ഹോട്ട് ആയി നടി വാനേസ ഹഡ്ജൻ, ചിത്രങ്ങൾ കാണാം

ഗ്ലിസറിന്‍ പോലും ഉപയോഗിക്കാതെ ജീവിച്ച് കാണിച്ചാണ് ലിജോ അഭിനയിച്ചിരിക്കുന്നത്. ഇരുളര്‍ വിഭാഗത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അവരെ പോലെയാവാന്‍ എടുത്ത മുന്‍കരുതലുകളെ കുറിച്ചാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ലിജോ ഇപ്പോള്‍ പറയുന്നത്. ആഴ്ചകളോളം അവരുടെ കൂടെ താമസിച്ച് ഓരോ മൂവ്‌മെന്റ്‌സും മറ്റ് രീതികളുമൊക്കെ പഠിച്ചെടുത്തു. സാരി ഉടുക്കുന്നതും ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതുമൊക്കെയാണ് പ്രത്യേകതകള്‍. ഒപ്പം നടന്‍ സൂര്യ ഒരു മനുഷ്യ സ്‌നേഹി ആണെന്നാണ് നടി പറയുന്നത്.

സൂര്യയെ ആദ്യം കണ്ട നിമിഷം

സൂര്യ സാറിന്റെ പടമാണ് എന്നറിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു. ഒപ്പം സന്തോഷവും തോന്നി. ഞങ്ങളുടെ കോംബിനേഷന്‍ വന്നപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. സംവിധായകന്‍ എന്നെയും രജിഷയും വിളിച്ച് കാരവനില്‍ കൊണ്ട് പോയി പരിചയപ്പെടുത്തി തന്നു. ഇതുവരെയുള്ള ഷൂട്ടിങ് എങ്ങനെയുണ്ട്, നിങ്ങള്‍ക്ക് സുഖമാണോ എന്നൊക്കെ അദ്ദേഹം ചോദിച്ചെങ്കിലും ഒരക്ഷരം പറയാന്‍ സാധിച്ചില്ല. ഞങ്ങള്‍ അദ്ദേഹത്തെ കണ്ട് വാ പൊളിച്ചിരുന്നു. ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയായി പോയെന്നാണ് ലിജോ മോള്‍ പറയുന്നത്.

സൂര്യയൊരു മനുഷ്യ സ്നേഹിയാണ്

അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിന് മുന്‍പ് ഞാന്‍ പ്രാക്ടീസ് ഒക്കെ ചെയ്യും. കാരണം ഞങ്ങള്‍ ഒരുമിച്ചുള്ള സീനില്‍ ഞാന്‍ തെറ്റിച്ചിട്ട് ടേക്ക് കൂടുതല്‍ എടുക്കാന്‍ പാടില്ലല്ലോ. അതിന് വേണ്ടി ഞാനിവിടെ നിന്ന് കാണിച്ച് കൂട്ടുന്നതൊക്കെ അദ്ദേഹം കാണുന്നുണ്ടായിരുന്നു. 'ആ കുട്ടി ഗ്ലിസറിന്‍ ഇല്ലാതെയാണ് കരയുന്നതല്ലേ, എന്തൊരു ഡെഡിക്കേഷന്‍ ആണ്. എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. സിനിമയില്‍ തന്റെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് ശേഷമുള്ള സീനില്‍ ഗ്ലീസറിന്‍ പോലും ഉപയോഗിക്കാതെയാണ് കരഞ്ഞിരുന്നത്. ഇതെല്ലാം സൂര്യ സാര്‍ ശ്രദ്ധിച്ചിരുന്നതിനെ കുറിച്ച് ജ്ഞാനവേല്‍ സാറാണ് എന്നോട് പറഞ്ഞതെന്ന് നടി വ്യക്തമാക്കുന്നു.

ശരിക്കും അടി കിട്ടി വേദനിക്കേണ്ടി വന്നു

സിനിമ കണ്ട പ്രേക്ഷകരെല്ലാം വേദനിച്ചത് പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഗര്‍ഭിണിയായ സ്ത്രീയ്ക്ക് അടക്കം കിട്ടുന്ന അടി കണ്ടാണ്. ശരിക്കും ഞങ്ങള്‍ക്ക് അടി കിട്ടിയിരുന്നു എന്നാണ് ലിജോ മോള്‍ പറയുന്നത്. റബ്ബര്‍ കൊണ്ടുള്ള ലാത്തി ആയിരുന്നു. എങ്കിലും അടി വീഴുമ്പോള്‍ ചെറിയ വേദന ഉണ്ടാവും. അടി കിട്ടിയതിന്റെ ചതവും ഞങ്ങളുടെ ദേഹത്ത് ഉണ്ടായിരുന്നു. എസ്‌ഐ യുടെ ഒരു അടി എനിക്ക് നന്നായി കൊണ്ടിരുന്നു. കൈയ്യില്‍ നീര് വച്ചു. ഷൂട്ടിങ് കഴിഞ്ഞ് ആശുപത്രിയില്‍ പോവേണ്ടി വന്നിരുന്നു. അദ്ദേഹത്തിനും വല്ലാത്ത വിഷമം വന്നു. ഒരുപാട് സോറിയും പറഞ്ഞിരുന്നു.

ഇപ്പോൾ മാറ് കാണിച്ചാണ് സാരി ഉടുക്കുന്നത്; ഏറ്റവും സെക്‌സി കോസ്റ്റിയൂം ഇതാണെന്ന് അമൃത, ആര്യയ്ക്കിട്ടൊരു പണിയും

ഭർത്താവിൻ്റെ അഭിപ്രായത്തെ കുറിച്ച് ലിജോ

അതേ സമയം സിനിമയുടെ റിലീസിന് തൊട്ട് മുന്‍പാണ് ലിജോ വിവാഹിതയാവുന്നത്. സൂര്യയും ജ്യോതികയുമെല്ലാം ലിജോയ്ക്ക് ആശംസകളുമായി വന്നിരുന്നു. തന്റെ കരിയറിന് പൂര്‍ണ പിന്തുണ നല്‍കുന്ന ആളാണ് ഭര്‍ത്താവായി ലഭിച്ചിരിക്കുന്നതെന്നാണ് അഭിമുഖത്തില്‍ നടി വ്യക്തമാക്കുന്നത്. ഭര്‍ത്താവ് അരുണ്‍ ഷൂട്ടിങ് സമയത്ത് ഒരുപാട് പിന്തുണച്ചിരുന്നു. ഞാന്‍ എന്നും വിളിച്ച് എല്ലാ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഷൂട്ടിങ് സമയത്ത് വിവാഹം ഉറപ്പിച്ചിരുന്നു. ഫസ്റ്റ് കട്ട് കണ്ടപ്പോള്‍ തന്നെ അദ്ദേഹം നന്നായി ചെയ്‌തെന്ന് പറഞ്ഞു. ഇത്രയും പ്രതികരണങ്ങള്‍ വരുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമുണ്ട്. എന്റെ പ്രൊഫഷന് അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ട്. ഞങ്ങള്‍ പോണ്ടിച്ചേരിയിലാണ് താമസിക്കുന്നത്.

Recommended Video

Suriya’s ‘Jai Bhim’ to premiere November 2 on Amazon Prime Video | Filmibeat Malayalam

അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

More from Filmibeat

Read more about: lijo mol jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X