രമ്യാ കൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി പോലീസ്

By Prashant V R

നടി രമ്യാ കൃഷ്ണനും സഹോദരിയും സഞ്ചരിച്ച കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. ചെന്നെെ ചെങ്കല്‍പ്പേട്ട് ചെക്‌പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 100ലധികം കുപ്പികള്‍ ഇവരുടെ കാറില്‍ നിന്നും കണ്ടെടുത്തത്. പിന്നാലെ കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്നാണ് ചെന്നെെയിലേക്ക് ഇവര്‍ മദ്യം കടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ramyakrishnan-

പിടിക്കപ്പെടുമ്പോള്‍ രമ്യാ കൃഷ്ണനൊപ്പം സഹോദരി വിനയ കൃഷ്ണനും കാറില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രമ്യയും സഹോദരിയും ഡ്രെെവറുമാണ് കാറിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത ഡ്രൈവറെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

കോവിഡ് ലോക്ഡൗണ്‍ നിലവിലുളളതിനാല്‍ ചെന്നൈയില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ മറ്റു ജില്ലകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നെെയിലേക്ക് മദ്യകുപ്പികള്‍ കടത്താന്‍ ഇവര്‍ ശ്രമിച്ചത്. ചെന്നൈ കാനത്തൂര്‍ പോലീസാണ് രമ്യാ കൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടിയിരിക്കുന്നത്.

തെന്നിന്ത്യയില്‍ നായികയായും സഹനടിയായും നെഗറ്റീവ് റോളുകളിലുമെല്ലാം തിളങ്ങിയ താരമാണ് രമ്യാ കൃഷ്ണന്‍. ബാഹുബലി സീരിസിലെ ശിവകാമി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം സിനിമകള്‍ ചെയ്ത താരമാണ് രമ്യാ കൃഷ്ണന്‍. രജനീകാന്തിന്റെ പടയപ്പ പോലുളള സിനിമകളിലെ കഥാപാത്രങ്ങളും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു.

ജയലളിതയുടെ ബയോപിക്ക് വെബ് സീരിസായ ക്വീന്‍ ആയിരുന്നു രമ്യാ കൃഷ്ണന്റെതായി അടുത്തിടെ പുറത്തിറങ്ങിയത്. ഗൗതം വാസുദേവ മേനോന്‍ ആയിരുന്നു വെബ് സീരിസ് സംവിധാനം ചെയ്തിരുന്നത്. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയ താരം ബോളിവുഡിലും അഭിനയിച്ചിരുന്നു. മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത ആകാശ ഗംഗ 2 എന്ന ചിത്രത്തിലാണ് രമ്യാ കൃഷ്ണന്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും തിളങ്ങിയിരുന്നു താരം.

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X