വിജയ് സേതുപതിയെയും കടത്തിവെട്ടി ഫഹദ് ഫാസില്‍ മാജിക്! ബോക്‌സോഫീസ് തകര്‍ത്ത് സൂപ്പര്‍ ഡീലക്‌സ്!

അവധിക്കാലം ലക്ഷ്യമാക്കി വമ്പന്‍ സിനിമകള്‍ റിലീസിനെത്തി കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. തമിഴില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സാണ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത.് മാര്‍ച്ച് 29 നായിരുന്നു സിനിമയുടെ റിലീസ്.

മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ സിനിമകള്‍ക്ക് വലിയ പ്രധാന്യം ലഭിക്കാറുണ്ട്. അതുപോലെ തന്നെ തമിഴിലെത്തിയ സൂപ്പര്‍ ഡീലക്‌സിനെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയെ കുറിച്ചിട്ടുള്ള ആദ്യ പ്രതികരണങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സ്

തമിഴ് ചിത്രം സൂപ്പര്‍ ഡീലക്‌സ്

ദേശീയ പുരസ്‌കാര ജേതാവയാ ത്യാഗരാജന്‍ കുമാരരാജ ആരണ്യ കാണ്ഡം എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. വിജയ്‌സേതുപതിയും ഫഹദ് ഫാസിലും മുഖ്യ വേഷത്തിലെത്തുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരായ സാമന്ത അക്കിനേനിയും രമ്യ കൃഷ്ണനുമാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍, എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം നടത്തിയ ഫഹദിന്റെ രണ്ടാമത്തെ ചിത്രമാണിത്.

 കേരളത്തിലും റിലീസ്

കേരളത്തിലും റിലീസ്

തമിഴ് ചിത്രമാണെങ്കിലും മലയാളത്തിലും നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന സെന്ററുകളിലെല്ലാം സൂപ്പര്‍ ഡീലക്‌സ് റിലീസിനെത്തിയിട്ടുണ്ട്. ബിഗ് റിലീസായി മോഹന്‍ലാലിന്റെ ലൂസിഫര്‍ എത്തിയിരിക്കുന്നതിനാല്‍ സൂപ്പര്‍ ഡീലക്‌സിന്റെ കേരളത്തിലെ പ്രദര്‍ശനം മന്ദഗതിയിലാവുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ തമിഴിലെ സൂപ്പര്‍ താരമായ വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയങ്കരനായ ഫഹദും ഒന്നിക്കുന്നു എന്നുള്ളതിനാല്‍ രണ്ട് സിനിമാ മേഖലയിലെയും വലിയ പ്രധാന്യമാണ് സൂപ്പര്‍ ഡീലക്‌സിനുള്ളത്.

 വിജയ് സേതുപതിയുടെ ചിത്രം

വിജയ് സേതുപതിയുടെ ചിത്രം

തമിഴ്‌നാട്ടില്‍ വിജയ് സേതുപതിയുടെ പേരിലാണ് ഈ ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. സൂപ്പര്‍ ഡീലക്‌സിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് വിജയ് സേതുപതിയുടെ കഥാപാത്രമാണ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്‍പ എന്ന വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി താരമില്ലെന്നാണ് സിനിമയെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 40 മിനുറ്റോളം മാത്രമേ വിജയ് സേതുപതിയുള്ളു. ഇത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരിക്കുകയാണ്.

 ഫഹദ് തിരിച്ചെത്തി...

ഫഹദ് തിരിച്ചെത്തി...

2017 ലായിരുന്നു ശിവകാര്‍ത്തികേയനൊപ്പം ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വേലൈക്കാരന്‍ റിലീസിനെത്തുന്നത്. ഫഹദിന്റെ ആദ്യത്തെ തമിഴ് ചിത്രമാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ടായിരുന്നു. നെഗറ്റീവ് റോളിലുള്ള കഥാപാത്രമായിരുന്നു ഫഹദിന്റേത്. നായകനായ ശിവകാര്‍ത്തികേയനെ കടത്തിവെട്ടിയ പ്രകടനമായിരുന്നെന്നാണ് ഫഹദിന്റേതെന്നാണ് പ്രേക്ഷകര്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലൂടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 വേറെ ലെവൽ നായികമാർ

വേറെ ലെവൽ നായികമാർ

തെന്നിന്ത്യന്‍ താരറാണി സാമന്ത അക്കിനേനിയാണ് സൂപ്പര്‍ ഡീലക്‌സിലെ നായിക. കഴിഞ്ഞ വര്‍ഷം സാമന്ത നായികയായിട്ടെത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. അടുത്ത കാലത്തൊന്നും സാമന്തയ്ക്ക് ലഭിക്കാത്തതും ആരാധകര്‍ പ്രതീക്ഷിച്ചതിലും മികച്ച കഥാപാത്രമാണ് സൂപ്പര്‍ ഡീലക്‌സിലൂടെ ലഭിച്ചിരിക്കുന്നത്. അഭിനയത്തിലൂടെ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം നടി രമ്യ കൃഷ്ണന്റേതാണ്.

 കേരളത്തില്‍ ലൂസിഫറിനൊപ്പം

കേരളത്തില്‍ ലൂസിഫറിനൊപ്പം

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ നായന്‍താര നായികയായിട്ടെത്തിയ അയ്രാ കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. മോശമില്ലാത്ത തുടക്കമാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിനൊപ്പമാണ് സൂപ്പര്‍ ഡീലക്‌സിന്റെ മത്സരം. അതേ സമയം മലയാളത്തില്‍ ലൂസിഫറാണ് റിലീസിനെത്തിയ ചിത്രം. വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമയ്ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സൂപ്പര്‍ ഡീലക്‌സിന് സംഗീതം പകര്‍ന്നിരിക്കുന്നത്. പിസി ശ്രീറാം, പിഎസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X