»   » എന്റെ വേദനകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല; ശാരീരികമായും മാനസികമായും തളര്‍ന്ന് കമല്‍ ഹസന്‍

എന്റെ വേദനകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല; ശാരീരികമായും മാനസികമായും തളര്‍ന്ന് കമല്‍ ഹസന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഉലക നായകന്‍ കമല്‍ ഹസന്‍ ഇപ്പോള്‍ ശരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം നടന്റെ 62 ആം പിറന്നാളായിരുന്നു.

രമ്യ കൃഷ്ണനൊപ്പം കമല്‍ ഒരു ഹോട്ടലില്‍ താമസിച്ചതില്‍ ഗൗതമിയ്ക്ക് ദേഷ്യമുണ്ടായിരുന്നു; ഇതും ഒരു കാരണം?

എല്ലാം പിറന്നാളും കുടുംബത്തിനൊപ്പവും സിനിമയ്ക്ക് പുറത്തെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പവുമാണ് കമല്‍ ആഘോഷിക്കുന്നത്. എന്നാല്‍ ഇത്തവണ അതിനും പറ്റിയ അവസ്ഥയിലായിരുന്നില്ല.

മാനസിക വിഷമം

പതിമൂന്ന് വര്‍ഷം ഒരമിച്ച് ജീവിച്ച ഗൗതമി വിട്ട് പോയത് കമല്‍ ഹസനെ മാനസികമായും തളര്‍ത്തിയിട്ടുണ്ട്.

ശരീരികമായ വേദന

സബാഷ് നായിഡു എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലാണ് കമല്‍. കാലിന് ഉണ്ടായ ഒടിവ് ഭേദപ്പെട്ട് വരുന്നതേയുള്ളൂ.

എന്റെ വേദനകള്‍

ശാരീരികമായ വേദനകള്‍ക്കായി കഴിച്ച മരുന്നുകളുടെ സഡേഷനിലാണ് ഇപ്പോള്‍. മറ്റ് വേദനകളൊന്നും പരസ്യമാക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല. വേദനകളൊന്നും എനിക്ക് പുതുമയുള്ളതല്ല. അത് എപ്പോഴും എന്റെ കൂടെയുള്ളതാണ്- കമല്‍ പറഞ്ഞു.

പിറന്നാള്‍ ദിവസം

എപ്പോഴത്തെയും പോലെ ഈ ദിവസം സുഹൃത്തുക്കളെയും ആരാധകരെയും കാണാന്‍ സാധിക്കാത്തതിലെ വിഷമുണ്ട് എന്ന് ഉടലകനായകന്‍ പറഞ്ഞു.

കമല്‍ ഹസന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
My leg which suffered a multi-fracture in August suffered a neural trauma on Monday. The pain is unbearable. I am on sedation most of the time now. So there is hardly room for celebration: Kamal Haasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam