തലമുടി ഹെയര്‍ ബോ വെച്ച് ഒതുക്കി സോൾട്ട് ആന്റ് പെപ്പർ താടിയിൽ സൂര്യ,നടന്റെ പുതിയ ലുക്ക് വൈറൽ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സൂര്യ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് താരം. നടന്റെ പുതിയ ലുക്ക് കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് ആരാധകർ. പാന്റും ഷാർട്ടും ധരിച്ച് നോർമൽ ലുക്കിലാണ് സൂര്യ സാധാരണ പൊതുപരിപാടികളിൽ എത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വേറിട്ട സ്റ്റൈലൻ ഗെറ്റപ്പിലാണ് നടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . സംവിധായിക സുധ കൊങ്കാര പ്രസാദിന്റെ മകൾ ഉത്രയുടെ വിവാഹത്തിനാണ് സൂര്യ സ്റ്റൈലൻ ഗെറ്റപ്പിലെത്തിയത്. നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാണ്.

suriya

നീട്ടിവളര്‍ത്തിയ മുടി ഹെയര്‍ ബോ വെച്ച് ഒതുക്കി, ചെറിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടി വെച്ചാണ് സൂര്യ വിവാഹത്തിന് എത്തിയത് . തല അജിത്ത്, വിജയ് തുടങ്ങിയ താരങ്ങൾ നിരവധി തവണ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . എന്നാൽ സൂര്യ ഇതാദ്യമായിട്ടാണ് ഈ ഗെറ്റപ്പിൽ എത്തിയിരിക്കുന്നത്. നടന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യയുടെ ഗെറ്റപ്പ് മാറ്റം എന്നാണ് ആരാധകരുടെ ഭാഷ്യം. സൺ പിക്ചേർസ് നിർമിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം
ചെന്നൈയിൽ വെച്ചാണ് സുധയുടെ മകൾ ഉത്രയുടേയും വിഘ്നേഷിന്റേയും വിവാഹം നടന്നത്. മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു..

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പൊട്രി'ന്റെ സംവിധായികയാണ് സുധ. ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് മലയാളി താരം അപർണ്ണബാലമുരളിയാണ്. സുധയുമായി സൂര്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. സുധ തനിക്ക് സഹോദരിയെ പോലെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

Recommended Video

Suriya's 'Soorarai Pottru' to release directly on Amazon Prime Video | FilmiBeat Malayalam

കൊവിഡ്, ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് റിലീസ് മാറ്റിവെച്ച ചിത്രം സൂരറൈ പോട്രു നവംബര്‍ 12-ന് ഒടിടി പ്രദർശനത്തിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എയർ ഡ‍െക്കാൻ ഉടമ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ യൂട്യൂബിൽ ട്രെന്റിങ് ആയിരുന്നു. ഇതുവരെ 21 മില്യൺ വ്യൂസ് ട്രെയിലർ നേടിയിരുന്നു. ബോളിവുഡ് നടൻ പരേഷ് റാവൽ, മോഹൻ ബാബു, ഉർവശി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണിത്. മലയാളി പ്രേക്ഷകരും സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

Read more about: suriya സൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X