India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വെറുതെ ജീവിച്ച് തീർക്കാതെ... സന്തോഷത്തോടെ ജീവിക്കണം'; ധനുഷുമായുള്ള വേർപിരിയലിന് ശേഷം ഐശ്വര്യ പറയുന്നു!

  |

  അടുത്തിടെ കേട്ടതിൽ എല്ലാവരേയും ഞെട്ടിച്ചൊരു വാർത്ത ഐശ്വര്യ-ധനുഷ് വേർപിരിയലായിരുന്നു. കാരണം പതിനെട്ട് വർഷത്തോളം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചവരാണ് ഇപ്പോൾ വേർപിരിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്.

  'ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥ, ശരീരം പോലും നശിക്കാൻ തുടങ്ങി, കരച്ചിൽ അടക്കാൻ പറ്റുന്നില്ല'; പാർവതി കൃഷ്ണ!

  വളർച്ചയുടെയും മനസിലാക്കലിൻറെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിൻറെയും ഐശ്വര്യയുടെയും കുറിപ്പിൽ പറഞ്ഞിരുന്നു. 'സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ.... മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും... വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്... ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്.'

  'രണ്ട് വൃക്കകളും തകരാറിൽ ഒപ്പം ലിവർ സിറോസിസും'; ചികിത്സയ്ക്ക് പണമില്ലാതെ കുംബളങ്ങി നൈറ്റ്സ് താരം അംബിക റാവു!

  'പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നായിരുന്നു ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവന. വേർപിരിയലിന് ശേഷം ഇരുവരും തങ്ങളുടെ പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. സോഷ്യൽമീഡിയയിൽ‌ സജീവമായ ഐശ്വര്യ പങ്കുവെച്ച പുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വേർപിരിഞ്ഞിട്ട് നാളുകളേറെയായിട്ടും ഐശ്വര്യ തന്റെ പേരിൽ നിന്നും ധനുഷിന്റെ പേര് നീക്കം ചെയ്തിട്ടില്ല. അത് തന്നെ വലിയൊരു ശുഭ പ്രതീക്ഷയാണ് എന്നാണ് ഇരുവരുടേയും ആരാധകർ സോഷ്യൽമീഡിയകളിൽ‌ കുറിക്കുന്നത്.

  ‌പത്രം വായിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഐശ്വര്യയുടെ പുതിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഐശ്വര്യ കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്. 'നിങ്ങൾ എപ്പോഴാണ് നിങ്ങളുടെ കാപ്പിയുമായി രാവിലെ അവസാനമായി പത്രം വായിച്ചത്? ലാൻഡ്‌ലൈനുകൾ, സിഡി പ്ലെയറുകൾ, ടേപ്പ് റെക്കോർഡറുകൾ, ഫാറ്റ് ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് കണക്ഷനുകൾ എന്നിവപോലെ കഴിഞ്ഞ രണ്ട് വർഷങ്ങൾ ഞങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റിമറിച്ചു. കണക്‌റ്റ് ചെയ്യുന്നതിന് മുമ്പ് ശബ്ദമുണ്ടാക്കിയ ക്യാമറകൾ, ഡിവിഡി പ്ലെയറുകൾ എല്ലാം വംശനാശത്തിന്റെ വക്കിലാണ് എന്റെ ആൺമക്കളോട് ഞാൻ ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. സമയത്തിലൂടെ എല്ലായ്‌പ്പോഴും കാര്യങ്ങൾ മാറുന്നു... മാറ്റുന്നു...'

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  'ഈ നിമിഷം കൊണ്ട് ജീവിക്കുക... ജീവിതം കടന്നുപോകാനുള്ള തിരക്കിലാണ് അതിനാൽ അത് ആസ്വദിക്കൂ. ജീവിതം നയിക്കൂ.. സ്നേഹവും സന്തോഷവും മാത്രമാണ് ഈ ലോകത്ത് ഓരോ നിമിഷത്തേയും മാറ്റികൊണ്ടിരിക്കുന്നത്...' ഐശ്വര്യ കുറിച്ചു. ഐശ്വര്യയുടെ പുതിയ കുറിപ്പ് പലരിലും ​ഗൃഹാതുരത്വം ഉണർത്തി. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ടുപോയവയെ കുറിച്ച് വരെ കമന്റ് ബോക്സിൽ കുറിപ്പ് നിറഞ്ഞു. കൊവിഡിന് ശേഷമുള്ള അസ്വസ്ഥതകൾ മൂലം ഐശ്വര്യ കുറച്ച് ദിവസങ്ങളായി ചികിത്സയിലാണ്. അതിനിടയിൽ‌ പകർത്തിയ വീഡിയോയാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ഐശ്വര്യയെ സന്ദർശിക്കാനെത്തിയ നടൻ രാഘവ ലോറൻസിന്റെ ചിത്രങ്ങളും ഐശ്വര്യ പങ്കുവെച്ചിരുന്നു. രാഘവിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള സൂചന ആണ് ഇതെന്നാണ് ആരാധകർ കരുതുന്നത്. വീണ്ടും ഇടവേളക്ക് ശേഷം ഐശ്വര്യ സംവിധാന രംഗത്തേക്ക് വരുന്നു എന്ന ആവേശത്തിൽ കൂടിയാണ് ആരാധകർ. ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ സംവിധാനം ചെയ്താണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് കടന്നത്.

  Read more about: dhanush
  English summary
  Love And Happiness Is All That Matters In This World, Aishwaryaa Rajinikanth Shared A Cryptic Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X