പ്രണയത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ലെന്ന് വിജയ്
'സര്‍വ്വവ്യാപിയായ വികാരമാണ് പ്രണയം. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ല. ആരെങ്കിലും, അത് അവനോ അവളോ ആയിക്കോട്ടെ, ഞാനൊരിക്കലും പ്രണയിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ അത് തീര്‍ച്ചയായും കള്ളമാണ്'- പറയുന്നത് പ്രശസ്ത തമിഴ് സംവിധായകന്‍ എ എല്‍ വിജയ് ആണ്.
തന്റെ പുതിയ ചിത്രമായ ഇദ് എന്ന മായം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്. ഒരു പ്രണയ ചിത്രമാണ് ഇദ് എന്ന മായം. വിക്രം പ്രഭുവും കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ താരജോഡികള്‍.

ശിവാജി സാറിന്റെ കുടുംബത്തിലെ ഒരംഗത്തിനൊപ്പം ജോലി ചെയ്യുന്നതിലെ സന്തോഷവും വിജയ് പങ്കുവച്ചു. അച്ഛാച്ചനെയും അച്ഛനെയും പോലെ വിക്രം പ്രഭുവും ജോലിയോടെ ആത്മാര്‍ത്ഥതയും സമര്‍പ്പണവുമുള്ള നടനാണെന്ന് വിജയ് പറഞ്ഞു.
ഓഡിയോ ലോഞ്ചിങിന് വിജയ്‌ക്കൊപ്പം ഭാര്യ അമല പോളും വന്നിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് 2014 ല്‍ വിജയ് യും അമല പോളും വിവാഹിതരായത്. ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ആ പ്രണയം.


Click it and Unblock the Notifications











