ലൂസിഫര്‍ 150 ൽ നിന്നും 200 കോടിയിലേക്ക്? പ്രേമത്തിനെ തകര്‍ത്ത് തമിഴ്‌നാട്ടിലും ചിത്രം മിന്നിച്ചു!
Recommended Video
പൃഥ്വിരാജിന്റെ ബ്രില്ല്യന്‍സിലെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ലൂസിഫര്‍. ഇക്കൊല്ലത്തെ അവധിക്കാലം ലക്ഷ്യമാക്കി മാര്‍ച്ച് 28 ന് തിയറ്ററുകളിലേക്ക് എത്തിയ ലൂസിഫര്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ നൂറ്റമ്പത് കോടിയും മറികടന്നിരിക്കുകയാണ്. കാലങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയിലെ സകല ചരിത്രവും ലൂസിഫര്‍ തിരുത്തി എഴുതി.
ഇതിനിടെ ലൂസിഫറിന് രണ്ടാമതൊരു ഭാഗം കൂടി വരുന്നുണ്ടെന്നുള്ള സൂചനകള്‍ വന്നിരുന്നു. എങ്കിലും ഔദ്യോഗികമായ യാതൊരു കണക്ക് വിവരങ്ങളും ഇനിയും വന്നിട്ടില്ല. കേരള ബോക്‌സോഫീസിലും ആഗോള തലത്തിലും വമ്പന്‍ സാമ്പത്തിക വരുമാനമുണ്ടാക്കിയ ലൂസിഫര്‍ തമിഴ്‌നാട്ടിലും സകല റെക്കോര്‍ഡുകളും തിരുത്തിയെന്നാണ് കണക്ക് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലും ചരിത്രമാണ്
മലയാള സിനിമകള്‍ക്ക് വലിയ സ്വീകരണം ലഭിക്കാറുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ സാമ്പത്തിക ലാഭം കിട്ടാറില്ല. എന്നാല്‍ നിവിന്‍ പോളി നായകനായിട്ടെത്തിയ പ്രേമം തമിഴ്‌നാട്ടില്‍ വലിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 200 ഓളം ദിവസങ്ങള്‍ പ്രദര്‍ശനം നടത്തി മറ്റൊരു സിനിമയ്ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡായിരുന്നു പ്രേമത്തിന് ലഭിച്ചത്. എന്നാല്‍ ലൂസിഫര്‍ അത് മറികടന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ലൂസിഫര്‍ എത്തിയിരിക്കുകയാണ്. റിലീസിനെത്തി 24 ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ഈ നേട്ടമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

150 കോടി പെട്ടിയിലാക്കി
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പുലിമുരുകന്‍ ആയിരുന്നു ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയത്. നൂറില്‍ നിന്നും നൂറ്റമ്പത് കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. പിന്നാലെ കായംകുളം കൊച്ചുണ്ണി അടക്കമുള്ള സിനിമകള്‍ നൂറ് കോടി മറികടന്നെങ്കിലും ലൂസിഫറാണ് നൂറ്റമ്പത് കോടി സ്വന്തമാക്കിയ മറ്റൊരു ചിത്രം. റിലീസിനെത്തി ആദ്യ എട്ട് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടിയും 21 ദിവസങ്ങള്‍ കൊണ്ട് നൂറ്റമ്പത് കോടിയുമാണ് ലൂസിഫര്‍ നേടിയിരിക്കുന്നത്. മലയാളത്തിലെ രണ്ടാമത്തെ നൂറ്റമ്പത് കോടി ചിത്രമായ ലൂസിഫര്‍ 200 കോടി ക്ലബ്ബിലേക്ക് ചുവടുവെക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. വരും ദിവസങ്ങളില്‍ അക്കാര്യം വ്യക്തമാവും.

കേരളത്തില്‍ തരംഗമായി
2019 ല്‍ മലയാളക്കര ആകാംഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്നതിനൊപ്പം വമ്പന്‍ താരങ്ങളും പൃഥ്വിരാജിന്റെ സംവിധാനവും തുടങ്ങി ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചതിലും അപ്പുറം വിജയമാണ് സിനിമ നേടിയിരിക്കുന്നത്. റിലീസ് ദിവസം കേരള ബോക്‌സോഫീസില്‍ നിന്നും പതിനാലിനും പതിനഞ്ച്് കോടിയ്ക്കും ഇടയിലായിരുന്നു കളക്ഷന്‍. പിന്നിടുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് മാത്രം അമ്പത് കോടിയ്ക്ക് മുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്.

മറ്റ് സെന്ററുകളിലും ലാഭം തന്നെ
കേരളത്തിലെ മറ്റ് സെന്ററുകളില്‍ നിന്നും സാമ്പത്തിക ലാഭം തന്നെയാണ് ലൂസിഫറിന് ലഭിച്ചിരിക്കുന്നത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 5 കോടിയോളം രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 25 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ചരിത്ര നേട്ടവുമായി ലൂസിഫര്‍ കുതിക്കുന്നത്. പ്രതിദിനം 10 ലക്ഷത്തിന് മുകളില്‍ കളക്ഷനാണ് ഇവിടെ ലഭിക്കുന്നത്. 54 ഓളം ഷോ യില്‍ നിന്നുമാണ് ഈ നേട്ടം. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ സൂചിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications