»   » രാധിക ആപ്‌തെ ഇനി രജനികാന്തിന്റെ നായിക

രാധിക ആപ്‌തെ ഇനി രജനികാന്തിന്റെ നായിക

Posted By: AkhilaKS
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തില്‍ രാധിക ആപ്‌തേ നായികായായി എത്തുന്നു. രഞ്ജിത്ത് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിലാണ് രാധിക, സൂപ്പര്‍സ്റ്റാറിന്റെ നായികയായി എത്തുന്നത്.

ബോളിവുഡിലെ പുത്തന്‍ സെന്‍സേഷന്‍ എന്നാണ് രാധിക ആപ്തയെ വിശേഷിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറുന്ന അഹല്യ എന്ന ഹ്രസ്വ ചിത്രത്തിലെ രാധികയുടെ നായിക വേഷം ഏറെ ശ്രദ്ധിനേടുകയും ചെയ്തിരുന്നു.

rajanikhanth-radhika

കാര്‍ത്തി നായകനായി എത്തിയ ഓള്‍ ഇന്‍ ഓള്‍ അഴകുരാജ എന്ന തമിഴ് ചിത്രത്തില്‍ രാധിക നേരത്തെ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നായികയാകുന്നതില്‍ ഏറെ സന്തോഷത്തിലാണ് താരമിപ്പോള്‍.

ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി ശക്തമായ ഒരു കഥാപാത്രത്തെയാണ് രാധിക ആപ്‌തെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിരക്കഥയാണ് പ്രധാന ആകര്‍ഷണം, എന്നാല്‍ കഥാപാത്രത്തിന് അത്രമേല്‍ പ്രധാന്യമില്ലെങ്കിലും ഈ സിനിമയില്‍ അഭിനയിക്കുമെന്നാണ് രാധിക പറയുന്നത്.

English summary
Radhika Apte, the controversial actress who has landed up the biggest offer in her career by getting to pair up opposite superstar Rajinikanth in the latter’s upcoming untitled film to be directed by Pa. Ranjith,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam