തണുത്ത് വിറച്ച് ഹന്‍സികയുടെ ലുങ്കി ഡാന്‍സ്
ചെന്നൈ എക്‌സപ്രസിലെ ഷാരൂഖ് ഖാന്റെ ലുങ്കി ഡാന്‍സ് ഹിറ്റായതോടെ സിനിമാ ലോകത്ത് അതൊരു തരംഗമായിരുന്നു. പാട്ടും അതിലെ ഷാരൂഖിന്റെ ഡാന്‍സും പെട്ടന്നങ്ങ് ശ്രദ്ധപിടിച്ചു പറ്റി. പാട്ട് ആസ്വദിച്ച തെന്നിന്ത്യന്‍ താരം ഹന്‍സികയ്ക്കും ലുങ്കിഡാന്‍സ് ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അങ്ങനെയാണ് പുതിയ ചിത്രത്തില്‍ ഒരു ലുങ്കി ഡാന്‍സ് ചെയ്യാന്‍ ഹന്‍സികയ്ക്ക് അവസരം കിട്ടിയത്.
ചെയ്യാമെന്നേറ്റപ്പോള്‍ അത് തനിക്കിത്രയും പാരയാകുമെന്ന് താരം ഒരിക്കലും വിചാരിച്ചില്ല. മാന്‍ കരാട്ടെ എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗത്തിന് വേണ്ടിയായിരുന്നു ഹന്‍സികയുടെ ലുങ്കി ഡാന്‍സ്. ലൊക്കേഷന്‍ ഛത്തീസ്ഗഢ്. പൊതുവെ തണുത്ത കാലാവസ്ഥയുള്ള ഇവിടെ ആ ദിവസം കൊടും തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. അന്തരീക്ഷ താപനില സീറോ ഡിഗ്രിയായിരിക്കുമ്പോഴായിരുന്നു പാട്ട് രംഗത്തിന്റെ ചിത്രീകരണം.

പാട്ടിന് ലുങ്കിഡാന്‍സ് ചെയ്യാന്‍ ഷര്‍ട്ടും മുണ്ടുമെല്ലാം ഉടുത്ത് ഹന്‍സികയെത്തി. ഷിവ കാര്‍ത്തികയേനൊപ്പം നൃത്തം ചെയ്യുമ്പോള്‍ ഹന്‍സികയുടെ കാല്‍മുട്ടുകള്‍ കൂട്ടിമുട്ടിവിറയ്ക്കുകയായിരുന്നു. ഏറെ പണിപെട്ട് ഹന്‍സിക ലുങ്കി ഡാന്‍സിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. അപ്പോഴാണ് സംവിധായകന്‍ പറയുന്നത്. പാട്ട് രംഗം നന്നായിട്ടുണ്ട്. മറ്റൊരു പാട്ടു കൂടെ ഇവിടെ ചിത്രീകരിക്കാം. ഇത് കൂടെ കേട്ടപ്പോള്‍ ഹന്‍സികയുടെ ആധികൂടി.
ബൃന്ദയാണ് ചിത്രത്തിന് വേണ്ടി ചുവടുകള്‍ തിട്ടപ്പെടുത്തുന്നത്. എ ആര്‍ മുരുകദോസ് തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് മാന്‍ കരാട്ടയ്ക്ക്. ശിവ കാര്‍ത്തികയനും ഹന്‍സികയും ജോഡികളാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തിരുമുരുകനാണ്.


Click it and Unblock the Notifications