മീ ടു ആരോപണങ്ങള്‍ക്കിടെ ഗാനരചയിതാവ് വൈരമുത്തു ആശുപത്രിയില്‍

പ്രശസ്ത ഗാനരചയിതാവും തമിഴ് കവിയുമായ വൈരമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരീക അസ്വസ്ഥതകളെതുടര്‍ന്ന് ഇന്നലെയാണ് അദ്ധേഹത്തെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി സംബന്ധമായ അസുഖമാണ് അസ്വസ്ഥയ്ക്ക് കാരണമെന്നാണ് സൂചന.

vairamuthu

പശുമലൈയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് ആശുപത്രിയിലേക്കെത്തിച്ചത്. അദ്ധേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മീടു ക്യാംപെയിനിന്റെ ഭാഗമായി വൈരമുത്തുവിനെതിരെ ഗായിക ചിന്മയി അടക്കം നിരവധി പേര്‍ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രമുഖര്‍ക്കെിതരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു ഫാഷനായാണ് ചിന്‍മയിയെ പോലെയുള്ളവര്‍ കരുതുന്നതെന്ന് അദ്ധേഹം പറഞ്ഞിരുന്നു.ആരോപണങ്ങളെതുടര്‍ന്ന് ചിന്മയിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ധേഹം പറഞ്ഞിരുന്നു.

2005ലോ 2006ലോ നടന്ന ഒരു സംഭവമായിരുന്നു അടുത്തിടെ ചിന്മയി വെളിപ്പെടുത്തിയിരുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴായിരുന്നു സംഭവം നടന്നത്. ഇന്ത്യയില്‍ മീടു ക്യാംപെയ്ന്‍ കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ചിന്മയി വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. അന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പലരുമായും പങ്കുവെച്ചിരുന്നെങ്കിലും എല്ലാവരും തന്നെ നിശബ്ദയാക്കുകയാണ് ചെയ്തതെന്നു ചിന്മയി പറഞ്ഞിരുന്നു. ചിന്മയിക്ക് പിന്തുണ പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര നടി സാമന്ത അക്കിനി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിന്മയിയുടെ ആരോപണത്തെ വിമര്‍ശിച്ച് നിരവധി പേരും രംഗത്തു വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X