ധനുഷിനെ കടത്തിവെട്ടി ടൊവിനോയുടെ വില്ലത്തരം! നായകനും വില്ലനും ഒന്നിച്ച് അവതരിച്ചു! കളക്ഷനിങ്ങനെ

മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസിന് ഡിസംബര്‍ 21 രണ്ട് വലിയ പ്രതീക്ഷകളുടെ ദിവസമായിരുന്നു. ടൊവിനോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് രണ്ട് ഭാഷകളിലായി രണ്ട് സിനിമകളായിരുന്നു ഒരു ദിവസം തന്നെ റിലീസിനെത്തിയത്. മലയാളത്തില്‍ എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയും തമിഴില്‍ മാരി 2 വും ആയിരുന്നു ഇന്നലെ റിലീസ് ചെയ്തത്.

രണ്ട് സിനിമകളും തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും സിനിമകളുടെ ബോക്‌സോഫീസ് കളക്ഷനെ കുറിച്ച് അറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്. എന്റെ ഉമ്മാന്റെ പേര് പതുക്കെയാണ് തുടങ്ങിയതെങ്കില്‍ തമിഴില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ടാണ് മാരി 2 എത്തിയിരിക്കുന്നത്.

 മാരി 2

മാരി 2

ധനുഷിന്റെ ഹിറ്റ് സിനിമയായിരുന്നു മാരി. മാരി ഹിറ്റായതോടെ വീണ്ടും ധനുഷിനെ തന്നെ നായകനാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്ത സിനിമയാണ് മാരി 2. ധനുഷിനൊപ്പം നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ടെങ്കിലും ടൊവിനോ തോമസിന്റെ സാന്നിധ്യമായിരുന്നു കേരളത്തില്‍ മാരി 2 ശ്രദ്ധിക്കപ്പെടാന്‍ കാരണം. ടൊവിനോ തോമസിനെ പോലെയൊരു നടന്റെ കരിയറില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാനെത്തിയ സിനിമയാണ് മാരി 2 എന്ന് ഒറ്റവാക്കില്‍ പറയാം. തമിഴ്‌നാട്ടില്‍ വില്ലനായി അവതരിച്ചാണ് ടൊവിനോ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

 കിടിലന്‍ വില്ലന്‍

കിടിലന്‍ വില്ലന്‍

ധനുഷിന്റെയും ടൊവിനോയുടെയും ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാരിയുടെ രണ്ടാം ഭാഗം മാസ് എന്റര്‍ടെയിനറായിട്ടാണ് ഒരുക്കിയിരുന്നത്. സായി പല്ലവിയായിരുന്നു ചിത്രത്തില്‍ നായികയായി എ്ത്തിയത്. സിനിമയുടെ തുടക്കം തന്നെ ടൊവിനോയുടെ വില്ലന്‍ കഥാപാത്രമായിരുന്നു കാണിച്ചിരുന്നത്. മുടി നീട്ടി വളര്‍ത്തിയും വെപ്പുപല്ലും ടാറ്റ് ചെയ്ത ശരീരവുമായി ലക്ഷണമൊത്തൊരു വില്ലനായിട്ടായിരുന്നു ടൊവിനോ മാരി 2 വില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 കളക്ഷന്‍ മോശമാക്കിയില്ല

കളക്ഷന്‍ മോശമാക്കിയില്ല

തിയറ്ററുകളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണം സിനിമയുടെ കളക്ഷനില്‍ പ്രകടമായിരുന്നു. ധനുഷിന്റെ സിനിമകള്‍ക്ക് വമ്പന്‍ സ്വീകരണം ലഭിക്കുന്നതിനാല്‍ മാരി 2 ബിഗ് റിലീസ് ആയിട്ടായിരുന്നു തമിഴ്‌നാട്ടില്‍ എത്തിയത്. പുലര്‍ച്ച മുതല്‍ സിനിമയ്ക്ക് പ്രദര്‍ശനം ലഭിച്ചിരുന്നു. ട്രേഡ് അനലിസ്റ്റായ രമേഷ് ബാല പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിവസം ചെന്നൈ സിറ്റി ബോക്‌സോഫീസില്‍ 41 ലക്ഷം മാരി 2 സ്വന്തമാക്കിയെന്നാണ് പറയുന്നത്. അടുത്ത കാലത്ത് റിലീസിനെത്തിയ സിനിമകളെ സംബന്ധിച്ച് മാരി 2 വിന് നല്ല തുടക്കമായിരുന്നു ലഭിച്ചിരുന്നത്.

 നാല് സിനിമകള്‍

നാല് സിനിമകള്‍

മാരി മാത്രമല്ല മറ്റ് നാലോളം സിനിമകളും ഇതേ ദിവസം തന്നെ റിലീസിനെത്തിയിരുന്നു. അതിനാല്‍ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ വലിയ മത്സരമായിരിക്കും നടക്കുന്നത്. എന്നാല്‍ ആദ്യ പ്രദര്‍ശനം മുതല്‍ ഗംഭീര സിനിമയെന്ന അഭിപ്രായം സ്വന്തമാക്കിയിരിക്കുന്നതിനാല്‍ മാരി 2 പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലും സിനിമയ്ക്ക് മോശമില്ലാത്ത തുടക്കമായിരുന്നു ലഭിച്ചത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1.94 ലക്ഷമായിരുന്നു മാരി 2 സ്വന്തമാക്കിയത്. എട്ട് ഷോ യില്‍ നിന്നുമായിരുന്നു സിനിമയുടെ ഈ നേട്ടം. വരും ദിവസങ്ങളിൽ ഔദ്യോഗികമായ കണക്ക് വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 എന്റെ ഉമ്മാന്റെ പേര്

എന്റെ ഉമ്മാന്റെ പേര്

ടൊവിനോ വില്ലനായി തമിഴില്‍ അഭിനയിച്ചപ്പോള്‍ മലയാളത്തില്‍ നായകനായിരുന്നു. എന്റെ ഉമ്മാന്റെ പേരിലൂടെ ഉര്‍വ്വശിയും ടൊവിനോയും തകര്‍ത്തഭിനയിച്ചിരിക്കുകയാണ്. ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. നല്ല പ്രതികരണം ലഭിച്ചെങ്കിലും ബോക്‌സോഫീസില്‍ പതുക്കെയാണ് സിനിമയുടെ മുന്നേറ്റം. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ആദ്യദിനം 1.83 ലക്ഷമായിരുന്നു സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞത്. അതേ സമയം ഇവിടുന്ന് 12 മാത്രമേ ലഭിച്ചിരുന്നുള്ളു. വരും ദിവസങ്ങളില്‍ മോശമില്ലാത്ത പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X