റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം മാരി ടു ഇന്റര്‍നെറ്റില്‍ ലീക്കായി!!
സിനിമയുടെ പൈറസി പ്രശ്‌നം തുടരുന്നു. പരാതിപ്പെട്ടിട്ടും നടപടിയെടുത്തിട്ടുമൊന്നും പൈറസി അവസാനിക്കുന്നില്ല. കോടികള്‍ മുടക്കി കഷ്ടപ്പെട്ടെടുക്കുന്ന ചിത്രം യാതൊരു ദയാദാക്ഷണ്യവുമില്ലാതെ ഇന്റര്‍നെറ്റില്‍ ലീക്കാകുന്നു. അക്കൂട്ടത്തിലിതാ മാരി 2 ഉം.
ഇന്ന് (ഡിസംബര്‍ 21) റിലീസ് ചെയ്ത ധനുഷിന്റെ മാരി ടു തമിഴ് റോക്കേഴ്‌സിന്റെ സൈറ്റിലൂടെ ലീക്കായി. 2015 ല്‍ റിലീസ് ചെയ്ത മാരിയുടെ സീക്വലില്‍ ധനുഷിനൊപ്പം സായി പല്ലവി, വരലക്ഷ്മി ശരത്ത് കുമാര്‍, ടൊവിനോ തോമസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മാരി 2 മാത്രമല്ല, ഇന്ന് റിലീസായ സീതക്കാതി, അക്വമാന്‍ എന്നീ ചിത്രങ്ങളും ബിഗ് ബജറ്റിലിറങ്ങിയ 2.o, ഒടിയന്‍ എന്നീ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ ലീക്കായിട്ടുണ്ട്. ഈ പൈറസി വിഷയം കാരണം വന്‍ സാമ്പത്തിക നഷ്ടമാണ് സിനിമ ലോകം നേരിടുന്നത്.


Click it and Unblock the Notifications











