റൗഡി ബേബി പാടി ധനുഷിനൊപ്പം സായി പല്ലവി! മാരി 2വിലെ ആദ്യ ഗാനം പുറത്ത്! വീഡിയോ കാണാം
ധനുഷും സായി പല്ലവിയും ഒന്നിക്കുന്ന മാരി 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ധനുഷും ധീയും ചേര്‍ന്ന് പാടിയ റൗഡി ബേബി എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. അനിരുദ്ധിനു പകരം യുവന്‍ ശങ്കര്‍ രാജയാണ് ഇത്തവണ മാരിയുടെ രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ ഗാനം കണ്ടുകഴിഞ്ഞിരുന്നു. ബാലാജി മോഹന്‍ തന്നെയാണ് ഇത്തവണയും ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തില്‍ ധനുഷിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. റോബോ ശങ്കര്‍,കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കുന്നു.


Click it and Unblock the Notifications