മാരിയുടെ ആഘോഷ വരവ് ഒരുങ്ങുന്നു! തരംഗമായി ചിത്രത്തിലെ ഡപ്പാംകൂത്ത് പാട്ട്! വീഡിയോ വൈറല്‍
തമിഴ് സൂപ്പര്‍താരം ധനുഷ് നായകനാവുന്ന മാരി 2 റിലീസിങ്ങിനൊരുങ്ങുകയാണ്. ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അറിയുന്നത്. തറലോക്കല്‍ ഡോണായി ധനുഷ് തിരിച്ചെത്തുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. ആറാത്തി ആനന്ദി എന്നാണ് ചിത്രത്തില്‍ പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്.
മാരി 2വിലെ ഒരു ഡപ്പാംകൂത്ത് പാട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. മാരി ഗെത്ത് എന്ന ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടെ ഈണത്തില്‍ ധനുഷ്,യുവന്‍ ശങ്കര്‍രാജ,ചിന്നപ്പൊന്ന്, വിഎം മഹാലിംഗം തുടങ്ങിയവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

ധനുഷിനൊപ്പം വില്ലന്‍ വേഷത്തില്‍ ടൊവിനോയും എത്തുന്നതുകൊണ്ട് മലയാളി പ്രേക്ഷകരും ചിത്രം കാണാനുളള ആകാംക്ഷയിലാണുളളത്. ചിത്രത്തില്‍ ബീജ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. റോബോ ശങ്കര്‍,കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് തന്നെയാണ് മാരിയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ പാട്ടും തരംഗമായിരുന്നു. റൗഡി ബേബി എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഇറങ്ങിയിരുന്നത്. മാരി 2വിന്റെ ട്രെയിലറും 15 മില്യണിലധികം ആളുകളായിരുന്നു യൂട്യൂബില്‍ കണ്ടിരുന്നത്.


Click it and Unblock the Notifications