ധനുഷും ടൊവിനോയും തമ്മിലാണ് ഇനി പോരാട്ടം! തരംഗമായി മാരി 2വിന്റെ കിടിലന്‍ ട്രെയിലര്‍! കാണൂ
ധനുഷും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന മാരി 2വിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. 2.17 മിനുട്ട് ദൈര്‍ഘ്യമുളള ട്രെയിലറില്‍ ധനുഷിനൊപ്പം ടൊവിനോയും തിളങ്ങിനില്‍ക്കുന്നു. മാരിയുടെ കാമുകിയായി സായി പല്ലവിയാണ് ചിത്രത്തില്‍ എത്തുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും മാരി 2എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. ചിതത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ആദ്യ ഗാനത്തിനും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ധനുഷും ധീയും ചേര്‍ന്ന് പാടിയ റൗഡി ബേബി എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്.

വരലക്ഷ്മി ശരത്കുമാറും മാരി 2വില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. റോബോ ശങ്കര്‍,കല്ലൂരി വിനോദ്,കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. യുവന്‍ ശങ്കര്‍രാജയാണ് മാരിയുടെ രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications