മാരി 2ന്റെ സെറ്റില്‍ എല്ലാരും എന്നെ കളിയാക്കി, ആരും വിട്ടുവീഴ്ച ചെയ്തില്ല എന്ന് സായി പല്ലവി
മലയാളവും തെലുങ്കും പയറ്റി തെളിഞ്ഞ സായി പല്ലവി ഇപ്പോള്‍ തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ റലീസിങ് തിരക്കിലാണ്. ധനുഷിനൊപ്പം മാരി 2 യിലൂടെയാണ് സായി പല്ലവിയുടെ തമഴ് അരങ്ങേറ്റം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.
ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ സെറ്റിലെ ചില മനോഹര നിമിഷങ്ങള്‍ സായി പല്ലവി ഓര്‍ത്തെടുത്തു. ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും അടുത്തതിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു. കുടുംബം പോലെയായിരുന്നു മാരി 2 ന്റെ സെറ്റ് എന്നും സായി പല്ലവി പറഞ്ഞു.

സെറ്റില്‍ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. സംവിധായകനോട് ചെന്ന് പരാതി പറഞ്ഞാല്‍ അദ്ദേഹവും കളിയാക്കും. എന്നെ കളിയാക്കുന്ന കാര്യത്തില്‍ ആരും വിട്ടുവീഴ്ച ചെയ്തില്ല-സായി പല്ലവി പറഞ്ഞു.
ധനുഷ് വളരെ അധികം പിന്തുണ നല്‍കി. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. തന്റെ ഭാഗം മാത്രം ചെയ്ത് മിണ്ടാതിരിക്കുന്ന ആളല്ല, തനിക്കൊപ്പമുള്ള ആളുടെ ഓരോ രംഗവും പെര്‍ഫക്ട് ആക്കാനും അദ്ദേഹം ശ്രദ്ധിക്കുമെന്ന് സായി പറയുന്നു.


Click it and Unblock the Notifications











