മാരിയുടെ ട്രെയിലറിന് എന്താണ് പ്രേത്യേത?
ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്ന ജോക്കര്‍ വേര്‍ഷന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ആഴ്ചയാണ് മാരിയുടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.
ലിസ്റ്റിന്‍ സ്റ്റീഫനും സംഘവും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയത് വിജയ് ആഡ്രൂസ് എന്ന എഡിറ്ററാണ്. ബാറ്റ്മാന്‍ ചിത്രമായ ഡാര്‍ക്ക്‌നൈറ്റിലെ ജോക്കറിന്റെ രംഗങ്ങള്‍ ഉപയോഗിച്ചാണ് വിജയ് മാരിയുടെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ .ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തിരുന്നു.

ഗായകന്‍ വിജയ് യേശുദാസ് തമിഴില്‍ ആദ്യമായി എത്തുന്ന ചിത്രമാണ് മാരി. പോലീസ് വേഷത്തിലാണ് വിജയ് എത്തുന്നത്. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.
ട്രെയിലര്‍ പുറത്തിറങ്ങി, നാല് ദിവസം കൊണ്ട് 1.5 മില്ല്യണ്‍ പേര്‍ മാരിയുടെ ട്രെയിലര്‍ കണ്ടിരുന്നു. ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications