»   » മലരും മേരിയും സെലിനും വീണ്ടും ഒന്നിക്കുന്നു.. നിവിന്‍ പോളിയെ അവഗണിച്ചോ? നായകന്‍ ആരാണ് ?

മലരും മേരിയും സെലിനും വീണ്ടും ഒന്നിക്കുന്നു.. നിവിന്‍ പോളിയെ അവഗണിച്ചോ? നായകന്‍ ആരാണ് ?

By: Nihara
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധദാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇവരെ മലയാള സിനിമ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ വേണ്ടത്ര അവസരം ലഭിക്കാത്തതിനാല്‍ തമിഴിലും തെലുങ്കിലും ചേക്കേറുകയായിരുന്നു. ഇവരുടെ നായകനായെത്തിയ നിവിന്‍ പോളിയാവട്ടെ തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ നിറഞ്ഞു നില്‍ക്കുന്ന താരമായി മാറുകയും ചെയ്തു.

ഈ ടീം വീണ്ടും ഒരുമിച്ചെത്തിയിരുന്നുവെങ്കിലോയെന്ന് ആഗ്രഹിക്കാത്ത താരങ്ങളില്ല. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരമാമിട്ട് ഇവര്‍ ഒരുമിച്ചെത്തുകയാണ്. എന്നാല്‍ നായികമാര്‍ മൂന്നുപേരും ഒരുമിക്കുമ്പോള്‍ നായകനായെത്തുന്നത് നിവിന്‍ പോളിയല്ല. ധനുഷ് നായകനായെത്തുന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രേമം നായികമാര്‍ ഒരുമിക്കുന്നത്.

Premam

ധനുഷ് നായകനായെത്തുന്ന മാരി2 ലൂടെയാണ് ഇവര്‍ മൂവരും ഒരുമിച്ചെത്തുന്നത്. ധനുഷിന്റെ നായികമാരായാണ്  മൂവരും എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ധനുഷ് നായകനായെത്തുന്ന ചിത്രത്തില്‍ വില്ലനായി അരങ്ങേറുന്നത് മലയാളത്തിന്റെ സ്വന്തം താരമായ ടൊവിനോ തോമസാണ്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2015 ല്‍ റിലീസെ ചെയ്ത മാരിയില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു ധനുഷിന്റെ വില്ലനായി എത്തിയത്.

English summary
Maari2 shooting will start soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam