നിന്റെ സ്‌നേഹത്തിൽ ഞാന്‍ അടിമയാണ്! ഭ്രാന്തമായ പ്രണയമാണ് നിന്നോട്, മാധവന്റെ ഹൃദയസ്പർശിയായ കുറിപ്പ്
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മാധവൻ. പല്ല് കാണിച്ച് ചിരിക്കുന്ന മാധവന്റെ മുഖമാണ് അന്നും ഇന്നും പ്രേക്ഷകരുടെ മനസിൽ ആദ്യം എത്തുന്നത്. 1994 മുതൽ സിനിമ രംഗത്ത് ഉണ്ടെങ്കിലും മണിരത്നത്തിന്റെ ചിത്രമായ അലൈപ്പായുതെ മണിരത്നത്തിന്റെ കരിയർ തന്നെ മാറ്റി മറിയിക്കുകയായിരുന്നു മാധവൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാഡിയാണ്.

20 ാം വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേർന്ന് മാധവൻ. ഭാര്യ സരിത ബിർജെയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മാധവന്റെ റൊമാന്റിക് ആശംസ. നിന്റെ മിഴികളിലെ നക്ഷത്രത്തിളക്കവും നിന്റെ പുഞ്ചിരിയും കാരണം ഞാനൊരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു. നിന്റെ നിരുപാധികമായ സ്‌നേഹത്തിന് ഞാന്‍ അടിമയാണ്. കാരണം അത്രയും മനോഹരിയാണ് നീ.നിന്നോട് എനിക്ക് ഭ്രാന്തമായ പ്രണയമാണ്. വിവാഹത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍'- മാധവന്‍ കുറിച്ചു. പ്രിയപ്പെട്ട താരത്തിന് വിവാഹ വാർഷിക ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാധവൻ ചിത്രമാണ് ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവികഥ പറയുന്ന റോക്കട്രി ദ നമ്പി ഇഫക്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം പുറത്തു വരുന്നത്. സിമ്രാനാണ് ചിത്രത്തിലെ നായിക. ഈ വർഷം അവസാനത്തോടെ ചിത്ര പുറത്തെത്തുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഐഎസ്ആറോ തലവനായിരുന്ന കാലത്ത് ചാരവൃത്തി ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവമാണ് സിനിമയാകുന്നത്.


Click it and Unblock the Notifications











