48 ലക്ഷത്തിന്റെ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ സ്വന്തമാക്കി മാധവന്‍.. ചിത്രം വൈറല്‍!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാധവന്‍. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. അടുത്തിടെ റിലീസ് ചെയ്ത വിക്രംവേദയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളോട് പ്രത്യേക ഇഷ്ടമുള്ള താരമായ മാധവന്‍ സ്വന്തമാക്കിയ പുതിയ ബൈക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
ക്രൂസര്‍ ബൈക്കുകളിലെ രാജാവായ ഇന്ത്യന്‍ റോഡ് മാസ്റ്റര്‍ മാധവന്‍ കഴിഞ്ഞ ദിവസമാണ് സ്വന്തമാക്കിയത്. 47.57 ലക്ഷമാണ് ഈ ബൈക്കിന്റെ വില. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഡ് മാസ്റ്റര്‍ സ്വന്തമാക്കിയ വിവരം മാധവന്‍ അറിയിച്ചത്.

നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. റോഡ് മാസ്റ്ററിന് മുമ്പെ ബിഎംഡബ്യു 1200, ഡുക്കാട്ടി ഡയാവല്‍, യമഹ വിമാകസ് തുടങ്ങിയ ബൈക്കുകളാണ് മാധവിന്റെ ഗാരേജില്‍ സ്ഥാനം പിടിച്ചവരില്‍ പ്രമുഖര്‍.
സിനിമകളില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലും തന്റെ വാഹനക്കമ്പം വിടാന്‍ മാധവന്‍ തയ്യാറായിരുന്നില്ല. പുതുതായി ഇറങ്ങുന്ന വാഹനങ്ങളെക്കുറിച്ച് താരം കൃത്യമായി മനസ്സിലാക്കാറുണ്ട്. താരത്തിന്റെ പുതിയ ബൈക്കിലിരുന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











