താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ? പതിനെട്ടുകാരിക്ക് മാധവന്‍ നല്‍കിയ മറുപടി വൈറല്‍
അലൈപായുതേ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് മാധവന്‍. തെന്നിന്ത്യന്‍ സിനിമകള്‍ക്കു പുറമെ ബോളിവുഡിലും നടന്‍ ശ്രദ്ധേയനായി മാറിയിരുന്നു. നിരവധി ആരാധകരുളള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെ മാധവന്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
ഫോട്ടോയ്ക്ക് താഴെയായി വന്ന ആരാധികയുടെ കമന്റും അതിനുളള നടന്‌റെ മറുപടിയുമായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. 'എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന് തോന്നുന്നത് തെറ്റാണോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഇതിനുളള മറുപടിയായി നിങ്ങളെ വിവാഹം കഴിക്കാന്‍ എന്നെക്കാളും അര്‍ഹതയുളള ഒരാളെ നിങ്ങള്‍ തീര്‍ച്ചയായും കണ്ടെത്തും എന്നായിരുന്നു മാധവന്‍ കുറിച്ചത്. ഏതായാലും ആരാധികയുടെ ചോദ്യവും നടന്റെ സ്‌നേഹം നിറഞ്ഞ മറുപടിയും സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിയായി മുദ്ര കുത്തപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക്ക് ചിത്രം റോക്കറ്ററി ദ നമ്പി എഫക്ടാണ് മാധവന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അഭിനയത്തിനു പുറമെ സിനിമയുടെ സംവിധാനവും മാധവന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ മാധവന്റെ നായികയായി സിമ്രാനും അഭിനയിക്കുന്നു. അടുത്ത വര്‍ഷമാണ് റോക്കറ്ററി ദ നമ്പി എഫക്ട് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











