മാസ് മറുപടിയുമായി മാധവന്‍, മദ്യപിച്ച് കരിയര്‍ നശിപ്പിച്ചുവെന്ന് വിമര്‍ശകന്‍, കമന്‍റ് കിടുക്കിയെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് മാധവന്‍. അലൈപായുതേയിലൂടെയായിരുന്നു മാധവന്‍ തരംഗമായി മാറിയത്. പ്രിയപ്പെട്ട റൊമാന്റിക് ഹീറോയായി മാറുകയായിരുന്നു താരം. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയായിരുന്നു താരം.

Recommended Video

ട്രോളിയവന് മാസ്സ് മറുപടി നല്‍കി മാധവന്‍ | FilmiBeat Malayalam

താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചതും. റൊമാന്റിക് വേഷങ്ങള്‍ മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധവന്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. ആരാധകരുമായി സംവദിക്കാനും അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം മറുപടി പറയാനും സമയം കണ്ടെത്താരുണ്ട് മാധവന്‍. തനിക്ക് നേരെ ഉയര്‍ന്ന കമന്റിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാധവന്റെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Madhavan

മാധവന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലായി ഒരാള്‍ മദ്യപാനിയെന്ന കമന്റിട്ടിരുന്നു. മയക്കുമരുന്നിനും മദ്യത്തിനും വേണ്ടി മാധവന്‍ സ്വന്തം കരിയര്‍ നശിപ്പിച്ചുവെന്നായിരുന്നു വിമര്‍ശനം. മാഡി ഒരുകാലത്ത് എന്റെ ഹൃദയം കവര്‍ന്ന നടനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കാണുമ്പോള്‍ വിഷമം തോന്നുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം തന്‍െ കരിയര്‍ തന്നെ ഇല്ലാതാക്കുകയാണ്. ബോളിവുഡിലെത്തിയപ്പോള്‍ എന്തൊരു തേജസായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. ഇപ്പോഴത്തെ കോലം നോക്കൂ, എല്ലാം അതില്‍ നിന്നും മനസ്സിലാവും. ഇതായിരുന്നു കമന്റ്.

ഈ കമന്റിന് കീഴിലായാണ് മാധവന്‍ മറുപടി നല്‍കിയത്. നിങ്ങള്‍ ഇങ്ങനെയാണോ രോഗനിര്‍ണ്ണയം നടത്തുന്നത്. പോയി നല്ലൊരു ഡോക്ടറെ കാണുന്നതാകും നല്ലത്. നിങ്ങളുടെ രോഗികളെക്കുറിച്ചോര്‍ത്ത് സങ്കടം തോന്നുന്നുവെന്നുമായിരുന്നു മാധവന്‍ നല്‍കിയ മറുപടി. ഈ മറുപടിക്ക് കൈയ്യടികളുമായാണ് ആരാധകരെത്തിയത്.

More from Filmibeat

Read more about: madhavan മാധവന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X