twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്ലീസ്, എന്നെ വിവാഹം ചെയ്യാമോ? ആരാധികയ്ക്ക് മാധവന്‍ നല്‍കിയ മറുപടി വൈറലാവുന്നു!

    |

    തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മാധവന്‍. മാഡി എന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. അഭിനയത്തില്‍ നിന്നും മാറി സംവിധാനത്തിലും കൂടി ചുവടുവെച്ചിരിക്കുകയാണ് അദ്ദേഹം. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്.

    മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ റീമേക്കില്‍ മാധവന്‍ അഭിനയിക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥാണ് നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും നായികനായകന്‍മാരായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ സിനിമയ്ക്ക് റീമേക്കൊരുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. മാധവന്റെ പുതിയ ലുക്ക് കണ്ട് തന്‍രെ മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയ ആരാധികയ്ക്ക് മാധവന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

    Madhavan

    മാധവന്‍ ട്വിറ്ററില്‍ സജീവമാണെന്ന കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും തന്നെ വിവാഹം ചെയ്യാമോയെന്നുമായിരുന്നു ആരാധിക മാധവനോട് ചോദിച്ചത്. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ അത്രയും മനോഹരമായിരിക്കുന്നുവെന്നും ആരാധിക കുറിച്ചിരുന്നു. ഈ സന്ദേശത്തിന് മറുപടിയുമായി മാധവനും എത്തിയിരുന്നു. സന്ദേശത്തിന് നന്ദിയുണ്ടെന്നും ഭാര്യയോട് ചോദിച്ചിട്ട് ഇതിന് മറുപടി നല്‍കാമെന്നുമായിരുന്നു താരത്തിന്റെ മറുപടി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും മാധവന്‍ കുറിച്ചിരുന്നു.

    മോഹന്‍ലാലും കുട്ടികളും ചരിത്രം തിരുത്തി! തിരുവോണ ദിനത്തിലെ മഹാമാമാങ്കം റേറ്റിംഗിലും ഒന്നാമത്!മോഹന്‍ലാലും കുട്ടികളും ചരിത്രം തിരുത്തി! തിരുവോണ ദിനത്തിലെ മഹാമാമാങ്കം റേറ്റിംഗിലും ഒന്നാമത്!

    Read more about: madhavan മാധവന്‍
    English summary
    Madhavan's reply about Marriage comment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X